സുഹൃത്തുക്കള്‍ ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍

സുഹൃത്തുക്കളെ ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അയത്തില്‍ സ്‌നേഹ നഗര്‍ കാവുങ്ങല്‍ പടിഞ്ഞാറ്റതില്‍ ഉണ്ണിയെന്ന ഗിരികുമാര്‍ (57), അയത്തില്‍ ആരതി ജംഗ്ഷന്‍ സുരഭി നഗര്‍171 കാവുംപണ വയലില്‍ വീട്ടില്‍ ചാക്കോ എന്ന അനിയന്‍കുഞ്ഞ് (56) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 9.30ഓടെ അയത്തില്‍ പുളിയത്തുമുക്ക് പവര്‍ ഹൗസിനടുത്തുള്ള കരുത്തര്‍ മഹാദേവര്‍ ക്ഷേത്രക്കുളത്തിലാണ് അപകടമുണ്ടായത്.

ഇരുവരും കുളക്കരയില്‍ സംസാരിച്ചിരിക്കുന്നതിനിടെ അനിയന്‍കുഞ്ഞ് കുളത്തില്‍ വീഴുകയായിരുന്നു. ഗിരികുമാര്‍ രക്ഷിക്കാന്‍ ഇറങ്ങുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പരിസരത്തെ വീട്ടിലെ സിസിടിവിയില്‍നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ അപകടവിവരം പുറത്തറിഞ്ഞത് വെള്ളിയാഴ്ച ഉച്ചയ്ക്കാണ്. വ്യാഴാഴ്ച രാത്രി എട്ടരയോടെ വീടുകളില്‍നിന്നു പുറത്തുപോയ ഇവര്‍ തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ തിരച്ചില്‍ നടത്തിവരികയായിരുന്നു. ബന്ധുക്കള്‍ വിളിച്ചപ്പോള്‍ അനിയന്‍കുഞ്ഞിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ ഗിരികുമാറിന്റെ മൃതദേഹം ക്ഷേത്രക്കുളത്തില്‍ പൊങ്ങി.

ഇരവിപുരം എസ്‌ഐ എം അനീഷ് കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കുന്നതിനിടെ അനിയന്‍കുഞ്ഞിന്റെ മൃതദേഹവും കുളത്തില്‍ പൊങ്ങി. മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം സംസ്‌കരിക്കും.

കൂലിപ്പണിക്കാരനായ അനിയന്‍കുഞ്ഞ് അവിവാഹിതനാണ്. സഹോദരങ്ങള്‍: പരേതനായ റെജി ചാക്കോ, കുഞ്ഞുമോള്‍.

മരിച്ച ഗിരികുമാര്‍ കൊല്ലം ശ്രീനാരായണ കോളേജിലെ റിട്ട. സൂപ്രണ്ടാണ്. ഐ.സി.ഡി.എസ് സൂപ്പര്‍വൈസറായ സീനാഗിരിയാണ് ഭാര്യ. മക്കള്‍: അനന്തു ഗിരി (ഐഡിഎഫ്‌സി ബാങ്ക്, കരിക്കോട്), കൃഷ്ണ ഗിരി (പിജി വിദ്യാര്‍ത്ഥി,പുനലൂര്‍ എസ്എന്‍ കോളേജ്).

spot_img

Related news

‘ലോകഭൂപടത്തില്‍ ഇന്ത്യ സ്ഥാനം പിടിച്ചു’; വിഴിഞ്ഞത്ത് ട്രയൽ റൺ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍ റണ്‍ ഉദ്ഘാടനം കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാളിന്റെ...

സ്വര്‍ണവില വീണ്ടും ഉയരുന്നു

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു. പവന് 520 രൂപ ഉയര്‍ന്ന്...

തന്റെ എം പി സ്ഥാനം മലബാറിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് കിട്ടിയ അംഗീകാരമെന്ന് പി പി സുനീര്‍

ദില്ലി: തന്റെ എം പി സ്ഥാനം മലബാറിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക്...

യാത്രയ്ക്കിടെ ബാഗ് മോഷണം പോയി; റെയില്‍വേ യുവതിക്ക് ഒരുലക്ഷം നഷ്ടപരിഹാരം നല്‍കണം

ട്രെയിന്‍ യാത്രയ്ക്കിടെ ലഗേജ് മോഷണം പോയ സ്ത്രീക്ക് നഷ്ടപരിഹാരമായി ഒരു ലക്ഷം...

ടെലിവിഷനും സ്റ്റാന്റും ദേഹത്തേക്ക് മറിഞ്ഞുവീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം

കൊച്ചി: ടെലിവിഷനും സ്റ്റാന്റും ദേഹത്തേക്ക് മറിഞ്ഞുവീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം. മൂവാറ്റുപുഴ...