ഫ്രഷ് കട്ട് വിവാദം; ചർച്ച തുടരും, അടച്ചുപൂട്ടൽ ഉത്തരവിന് സ്റ്റേ നീട്ടി ഹൈക്കോടതി

കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടെ ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ കേന്ദ്രവുമായി ബന്ധപ്പെട്ട പ്രശ്നപരിഹാരത്തിന് സർക്കാർ ഇടപെടൽ. സ്ഥാപന ഉടമകൾ വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുമായി ചർച്ച നടത്തി. ജില്ലയിലെ മൂന്ന് എംഎൽഎമാരടക്കം പങ്കെടുത്ത ചർച്ചയിൽ പരിഹാര മാർഗങ്ങൾ തേടിയെങ്കിലും നാട്ടുകാർക്കെതിരെ നൽകിയ കേസുകൾ പിൻവലിക്കണമെന്ന സമരസമിതിയുടെ പ്രധാന ആവശ്യത്തിൽ ധാരണയായില്ല.

കേസുകൾ പിൻവലിക്കുന്നതിൽ വ്യക്തമായ തീരുമാനം ഉണ്ടാകാത്തതിനാൽ വിഷയത്തിലെ അനിശ്ചിതത്വം തുടരുകയാണ്. ചർച്ചകൾ തുടരുമെന്നും പ്രശ്നം രമ്യമായി പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ബന്ധപ്പെട്ടവർ പ്രതികരിച്ചു. ഫ്രഷ് കട്ട് ശാശ്വത പരിഹാരത്തിനുള്ള പ്രൊപ്പോസൽ സമർപ്പിച്ചാൽ സർക്കാർ അത് പരിഗണിക്കുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജനകീയ പ്രശ്നമായതിനാലാണ് സർക്കാർ ഇടപെട്ടതെന്നും എല്ലാവരും യോജിച്ച് പ്രശ്നപരിഹാരം കാണുമെന്നും മന്ത്രി വ്യക്തമാക്കി. വിഷയത്തിൽ ശാശ്വത പരിഹാരം ഉണ്ടാക്കാൻ എംഎൽഎമാർ ശ്രമിക്കുന്നുണ്ടെന്നും സർക്കാരിന്റെ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ കേന്ദ്രം പ്രവർത്തിക്കുന്നതിന് നിലവിൽ തടസങ്ങളില്ല. സ്ഥാപനം അടച്ചുപൂട്ടണമെന്ന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഉത്തരവിനുള്ള സ്റ്റേ ഹൈക്കോടതി കഴിഞ്ഞ ദിവസം നീട്ടി. ഈ മാസം 20 വരെയാണ് സ്റ്റേ നീട്ടിയത്.

ജില്ലാ കളക്ടറും മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരും നടത്തിയ സംയുക്ത പരിശോധനയുടെ റിപ്പോർട്ട് സർക്കാർ കോടതിയിൽ ഹാജരാക്കിയിരുന്നു. സ്ഥാപനം പ്രവർത്തിച്ചിരുന്നില്ലാത്തതിനാൽ പരിശോധനയിൽ കാര്യമായ മലിനീകരണ പ്രശ്നങ്ങൾ കണ്ടെത്താനായില്ലെന്നാണ് കോടതിയെ അറിയിച്ചത്. സ്ഥാപനം പ്രവർത്തനം പുനരാരംഭിച്ച ശേഷം വീണ്ടും പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കോടതി നിർദേശിച്ചു. ശീതീകരണ സംവിധാനമുള്ള വാഹനങ്ങളിൽ മാത്രമേ അറവുമാലിന്യം കൊണ്ടുപോകാവൂ എന്നതടക്കമുള്ള നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും കോടതി വ്യക്തമാക്കി.

spot_img

Related news

ബിലാലിന്റെ തിരോധാനം; കായൽക്കരയിലെത്തിയതിന് നിർണായക തെളിവായി സിസിടിവി

കൊല്ലം: കരുനാഗപ്പള്ളിയിൽ 12 വയസ്സുകാരൻ ബിലാലിനെ കാണാതായ സംഭവത്തിൽ നിർണായക സിസിടിവി...

ലഹരിക്കേസിൽ ഭാര്യ അറസ്റ്റിൽ; പിന്നാലെ എംഡിഎംഎ വിൽപ്പനക്കാരനായ ഭർത്താവും പിടിയിൽ

തിരുവനന്തപുരം: ലഹരിക്കേസിൽ ഭാര്യ അറസ്റ്റിലായതിന് പിന്നാലെ എംഡിഎംഎ വിൽപ്പനക്കാരനായ ഭർത്താവും പിടിയിൽ....

പട്ടം പ്ലാമൂട്ടിൽ ഫർണിച്ചർ ഗോഡൗണിൽ വൻ തീപിടിത്തം; സമീപത്തെ കെട്ടിടങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു

തിരുവനന്തപുരം: പട്ടം പ്ലാമൂട് ജങ്ഷനിലെ ഫർണിച്ചർ കടയുടെ ഗോഡൗണിൽ വൻ തീപിടിത്തം....

ഏത്തക്കായയ്ക്ക് പൊന്നുവില; ഓണത്തിന് ഏത്തക്കായ വില 100 കടക്കുമോ?

ഓണമടുത്തതോടെ ഏത്തക്കായയുടെ വില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ വില ഇരട്ടിയോളമായി. ഓണം ആകുമ്പോഴേക്കും...

‘ദേശീയഗാനം മാത്രമേ നിർബന്ധമുള്ളൂ’; വന്ദേമാതരം വിവാദത്തിൽ കെ. മുരളീധരൻ

തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട വന്ദേമാതരം ആലാപന വിവാദത്തിൽ പ്രതികരിച്ച് കെ. മുരളീധരൻ....