സംസ്ഥാനത്ത് പനി വ്യാപനം രൂക്ഷം; ദിവസേന കണക്ക് നൽകാൻ സ്വകാര്യ ആശുപത്രികൾക്ക് നിർദേശം

സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ ആരോഗ്യവകുപ്പ് നടപടികൾ വിപുലീകരിക്കുന്നു. രോഗവ്യാപനത്തിന്റെ കൃത്യമായ ചിത്രം ലഭ്യമാക്കുന്നതിനായി സ്വകാര്യ ആശുപത്രികളിൽ നിന്നുള്ള വിവരശേഖരണവും ഇനി ആരോഗ്യവകുപ്പ് നേരിട്ട് ഏകോപിപ്പിക്കും.

പകർച്ചവ്യാധി വ്യാപനം നിയന്ത്രിക്കുന്നതിനും ഹോട്ട്സ്പോട്ടുകൾ കൃത്യമായി തിരിച്ചറിയുന്നതിനുമായി സ്വകാര്യ ആശുപത്രികൾ ദിവസേന രോഗബാധിതരുടെ കണക്കുകൾ കൈമാറണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകി. നിലവിൽ സർക്കാർ ആശുപത്രികളിലെ കണക്കുകൾ മാത്രമാണ് ഔദ്യോഗികമായി പുറത്തുവിടുന്നത്. എന്നാൽ സ്വകാര്യ ആശുപത്രികളിലെ രോഗികളുടെ വിവരങ്ങൾ ഉൾപ്പെടാതെ ഹോട്ട്സ്പോട്ടുകൾ കൃത്യമായി നിർണയിക്കാൻ കഴിയില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ.

ഇതിനായി സ്വകാര്യ ആശുപത്രികളിലെ വിവരശേഖരണത്തിന് ആരോഗ്യവകുപ്പിൽ നിന്ന് പ്രത്യേക ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തും. സംസ്ഥാനത്ത് പകർച്ചവ്യാധികൾ വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് ഈ നടപടി.

കണക്കുകൾ പ്രകാരം ഇന്നലെ മാത്രം 13,747 പേരാണ് പനി ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. ഇതിൽ 159 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഡെങ്കിപ്പനിക്കൊപ്പം എലിപ്പനിയും സംസ്ഥാനത്ത് വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.

ഇന്ന് 22 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. രോഗബാധയെ തുടർന്ന് രണ്ടുപേർ മരണപ്പെടുകയും ചെയ്തു. കൂടാതെ നാല് പേർക്ക് മലേറിയയും ഒരാൾക്ക് അമീബിക് മസ്തിഷ്കജ്വരവും സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം, നിപ വൈറസ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന രോഗി കോഴിക്കോട് മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ തുടരുകയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

മഴക്കാലത്ത് പകർച്ചവ്യാധി വ്യാപനം ഉയരുന്ന സാഹചര്യത്തിൽ ജാഗ്രത ശക്തമാക്കണമെന്നും രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പ് പൊതുജനങ്ങളോട് അഭ്യർഥിച്ചു.

spot_img

Related news

ലേണേഴ്സ് പരീക്ഷക്കെത്തിയത് ലൈസൻസില്ലാതെ വണ്ടിയോടിച്ച്, ഒടുവിൽ ദമ്പതികൾക്ക് 10,000 രൂപ പിഴ!

ലേണേഴ്സ് ലൈസൻസ് പരീക്ഷ എഴുതാനെത്തിയ യുവതിക്ക് പിഴ. പാലക്കാട് ആലത്തൂരിൽ ലൈസൻസില്ലാതെ...

സ്‌പെയർ പാർട്‌സ് കട തീപിടിത്തം: അന്വേഷിച്ചിരുന്ന വിദ്യാർത്ഥി മരിച്ച നിലയിൽ

കൊച്ചിയിൽ സ്‌പെയർ പാർട്‌സ് കടയ്ക്ക് തീയിട്ട സംഭവത്തിൽ പൊലീസ് അന്വേഷിച്ചിരുന്ന പതിനഞ്ചുകാരനെ...

പാലക്കാട്ടെ കെഎസ്ആർടിസി ബസ് കള്ളൻ ഒടുവിൽ കുടുങ്ങി; മേപ്പറമ്പ് സ്വദേശി ഫാസിൽ പിടിയിൽ, ഇന്ന് തെളിവെടുപ്പ്

പാലക്കാട് കെഎസ്ആർടിസി ബസ് മോഷണക്കേസിൽ പ്രതി അറസ്റ്റിൽ. മേപ്പറമ്പ് സ്വദേശി ഫാസിലിനെയാണ്...

വീട്ടുപരിസരത്ത് രൂക്ഷമായ ദുർഗന്ധം; വർക്കലയിൽ കാണാതായ വിജിന്റെ മൃതദേഹം കിണറ്റിൽ, നടുക്കത്തോടെ നാട്

വര്‍ക്കല: മൂന്ന് ദിവസമായി കാണാതിരുന്ന യുവാവിന്റെ മൃതദേഹം വീട്ടുകിണറ്റില്‍ കണ്ടെത്തി. വര്‍ക്കല...

പ്രഥമ ശുശ്രൂഷയില്ല, വലിച്ചിഴച്ച് ഓട്ടോയിൽ കയറ്റി; കൊച്ചിയിൽ ബസപകടത്തിൽപ്പെട്ട വീട്ടമ്മയുടെ നില വഷളാക്കിയതിൽ പ്രതിഷേധം

കൊച്ചി നഗരത്തിൽ സ്വകാര്യ ബസിനടിയിൽ കുടുങ്ങി പരിക്കേറ്റ വീട്ടമ്മയെ ആശുപത്രിയിലെത്തിച്ചതിൽ ഗുരുതര...