വൈദ്യുതി വാങ്ങൽ വിവാദം: ജിഎൻഎയുമായി കരാറുണ്ടാക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വൈദ്യുതി വാങ്ങൽ വിവാദത്തിൽ ജിഎൻഎയുമായി വൈദ്യുതി ബോർഡ് കരാറൊന്നും ഒപ്പിട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. ജിഎൻഎയുമായി കരാർ ഉണ്ടാക്കിയെന്ന ആരോപണം തള്ളിയ മുഖ്യമന്ത്രി, കരാറിൽ ഒപ്പിടാൻ സമ്മർദം ചെലുത്താനുള്ള ശ്രമമാണ് നടന്നതെന്നും വ്യക്തമാക്കി.

ഹിമാചൽ വൈദ്യുതിയിൽ നിന്നും ജിഎൻഎയിൽ നിന്നും വൈദ്യുതി വാങ്ങുന്നതിനായി രണ്ട് പ്രൊപ്പോസലുകളാണ് ലഭിച്ചത്. ഇതിൽ കൂടുതൽ ലാഭകരമെന്ന് തോന്നിയതിനാലാണ് ജിഎൻഎയുടെ പ്രൊപ്പോസൽ പരിഗണിച്ചതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. എന്നാൽ ഇതിന്റെ അടിസ്ഥാനത്തിൽ കരാറുണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം ആവർത്തിച്ചു.

വൈദ്യുതി വാങ്ങൽ വിഷയം മന്ത്രിസഭാ യോഗത്തിൽ ചർച്ചയായിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പത്ത് വർഷം ഭരിച്ച സർക്കാർ ഇക്കാര്യത്തിൽ എന്താണ് ചെയ്തതെന്ന് ചോദിച്ച അദ്ദേഹം, പ്രതിപക്ഷ നേതാവിന് ഏത് രേഖയാണ് വേണ്ടതെന്നും ചോദിച്ചു. എല്ലാ നടപടികളും കൃത്യമായാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.

അതേസമയം, മുൻ മുഖ്യമന്ത്രി പിണറായി വിജയൻ വിഷയത്തിൽ പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്ന് വിഡി സതീശൻ ആരോപിച്ചു. ഇപ്പോൾ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. ഗോവിന്ദന് കാര്യങ്ങൾ എന്താണെന്ന് പോലും മനസ്സിലായിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം.

യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ അഭിപ്രായങ്ങളോട് പ്രതികരിക്കാൻ മുഖ്യമന്ത്രി തയ്യാറായില്ല. നിയമനിർമ്മാണം ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിക്കുന്നതിനായി നവംബർ 30 മുതൽ ഡിസംബർ 10 വരെ നിയമസഭാ സമ്മേളനം ചേരാനും തീരുമാനിച്ചിട്ടുണ്ട്.

Related news

ആംബുലൻസ് സർവീസിന്റെ മറവിൽ കഞ്ചാവ് വിൽപ്പന; 23കാരൻ പിടിയിൽ

തിരുവനന്തപുരം: ആംബുലൻസ് സർവീസിന്റെ മറവിൽ കഞ്ചാവ് വിൽപ്പന നടത്തിയെന്ന കേസിൽ യുവാവ്...

43 ദിവസം ശരീരത്തിനുള്ളിൽ പഞ്ഞി; ചാവക്കാട് താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് പരാതി

ചാവക്കാട്: പ്രസവശേഷം പഞ്ഞി ഉള്ളിൽ വെച്ച് തുന്നിക്കെട്ടിയെന്ന് ആരോപിച്ച് ചാവക്കാട് താലൂക്ക്...

നാല് വർഷമായി ക്രൈംബ്രാഞ്ച് തേടുന്ന പ്രതിക്കൊപ്പം യുഡിഎഫ് നേതാക്കൾ; സൗഹൃദം പങ്കിട്ട് എംഎൽഎമാർ

കാസർകോട്: അബൂബക്കർ സിദ്ദിഖ് കൊലക്കേസ് പ്രതി അഹമ്മദ് റയീസിനൊപ്പം യുഡിഎഫ് നേതാക്കൾ...

കൊച്ചിയിൽ പൊലീസുകാർക്ക് നേരെ തുടർച്ചയായ ആക്രമണം; ഉദ്യോഗസ്ഥന്റെ കൈ കടിച്ചുമുറിച്ചു

കൊച്ചി: കൊച്ചിയിൽ പൊലീസുകാർക്ക് നേരെ വീണ്ടും ആക്രമണം. വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലെത്തിച്ച യുവാവ്...

കേരളത്തിന് ആശ്വാസം; അധിക കേന്ദ്ര വൈദ്യുതി വിഹിതത്തിന്റെ കാലാവധി ഡിസംബർ 31 വരെ നീട്ടി

തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച അധിക കേന്ദ്ര വൈദ്യുതി വിഹിതത്തിന്റെ കാലാവധി ഡിസംബർ...