43 ദിവസം ശരീരത്തിനുള്ളിൽ പഞ്ഞി; ചാവക്കാട് താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് പരാതി

ചാവക്കാട്: പ്രസവശേഷം പഞ്ഞി ഉള്ളിൽ വെച്ച് തുന്നിക്കെട്ടിയെന്ന് ആരോപിച്ച് ചാവക്കാട് താലൂക്ക് ആശുപത്രിക്കെതിരെ യുവതിയുടെ പരാതി. ചാവക്കാട് സ്വദേശി ഫാത്തിമത്തുൽ ഷറഫിയയാണ് ചികിത്സാപ്പിഴവ് ആരോപിച്ചത്. എന്നാൽ പരാതിക്കാർ മൂന്ന് ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും പണം നൽകാത്തതിലുള്ള വൈരാഗ്യമാണ് പരാതിക്ക് പിന്നിലെന്നും ആരോപിച്ച് ഡോക്ടറും രംഗത്തെത്തി.

കഴിഞ്ഞ ഓഗസ്റ്റ് 19നാണ് ഫാത്തിമത്തുൽ ഷറഫിയക്ക് ചാവക്കാട് താലൂക്ക് ആശുപത്രിയിൽ സാധാരണ പ്രസവം നടന്നത്. പ്രസവശേഷം രക്തസ്രാവമുണ്ടായതിനെ തുടർന്ന് യൂട്രസിൽ തുന്നലിട്ടിരുന്നു. ഇതിനിടെ പഞ്ഞി ശരീരത്തിനുള്ളിൽ വെച്ച് തുന്നിക്കെട്ടിയെന്നാണ് യുവതിയുടെ പരാതി.

തുടർന്ന് പലതവണ വേദനയും ശാരീരിക ബുദ്ധിമുട്ടുകളും അനുഭവപ്പെട്ടതായും പരാതിയിൽ പറയുന്നു. ഇതേത്തുടർന്ന് താലൂക്ക് ആശുപത്രിയിൽ വീണ്ടും എത്തിയപ്പോൾ പഴുപ്പിനുള്ള മരുന്ന് നൽകി വിട്ടയച്ചെന്നും കൃത്യമായ പരിശോധന നടത്താൻ ഡോക്ടർ തയ്യാറായില്ലെന്നും കുടുംബം ആരോപിക്കുന്നു.

പിന്നീട് സ്വകാര്യ ഡോക്ടറെ സമീപിച്ച് സ്കാൻ നടത്തിയപ്പോഴാണ് ശരീരത്തിനുള്ളിൽ പഞ്ഞിയുണ്ടെന്ന് കണ്ടെത്തിയതെന്നാണ് കുടുംബത്തിന്റെ വിശദീകരണം. തുടർന്ന് മറ്റൊരു ആശുപത്രിയിൽ വെച്ചാണ് പഞ്ഞി പുറത്തെടുത്തത്. 43 ദിവസത്തോളം ശരീരത്തിനുള്ളിൽ പഞ്ഞിയുമായി ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്നെന്നും കുടുംബം പറയുന്നു. പരാതിയുമായി സമീപിച്ചപ്പോൾ ഡോക്ടർ അപമര്യാദയായി പെരുമാറിയെന്നും ആരോപണമുണ്ട്.

എന്നാൽ ആരോപണങ്ങൾ ഡോക്ടർ നിഷേധിച്ചു. പരാതിക്കാർ മൂന്ന് ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും നൽകാൻ തയ്യാറാകാത്തതോടെയാണ് ചികിത്സാപ്പിഴവ് ആരോപിച്ച് പരാതി നൽകിയതെന്നുമാണ് ഡോ. ഡിറ്റോയുടെ വാദം. കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചാണ് ചികിത്സ നടത്തിയതെന്നും തെറ്റ് ചെയ്തിട്ടില്ലാത്തതിനാൽ പണത്തിന് വഴങ്ങിയില്ലെന്നും ഡോക്ടർ പറയുന്നു. സംഭവത്തിൽ അന്വേഷണം നടത്താൻ ജില്ലാ മെഡിക്കൽ ഓഫീസറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി. അന്വേഷണത്തിന് ശേഷമേ ആരോപണങ്ങളിൽ വ്യക്തത വരൂ.

Related news

ആംബുലൻസ് സർവീസിന്റെ മറവിൽ കഞ്ചാവ് വിൽപ്പന; 23കാരൻ പിടിയിൽ

തിരുവനന്തപുരം: ആംബുലൻസ് സർവീസിന്റെ മറവിൽ കഞ്ചാവ് വിൽപ്പന നടത്തിയെന്ന കേസിൽ യുവാവ്...

വൈദ്യുതി വാങ്ങൽ വിവാദം: ജിഎൻഎയുമായി കരാറുണ്ടാക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വൈദ്യുതി വാങ്ങൽ വിവാദത്തിൽ ജിഎൻഎയുമായി വൈദ്യുതി ബോർഡ് കരാറൊന്നും ഒപ്പിട്ടിട്ടില്ലെന്ന്...

നാല് വർഷമായി ക്രൈംബ്രാഞ്ച് തേടുന്ന പ്രതിക്കൊപ്പം യുഡിഎഫ് നേതാക്കൾ; സൗഹൃദം പങ്കിട്ട് എംഎൽഎമാർ

കാസർകോട്: അബൂബക്കർ സിദ്ദിഖ് കൊലക്കേസ് പ്രതി അഹമ്മദ് റയീസിനൊപ്പം യുഡിഎഫ് നേതാക്കൾ...

കൊച്ചിയിൽ പൊലീസുകാർക്ക് നേരെ തുടർച്ചയായ ആക്രമണം; ഉദ്യോഗസ്ഥന്റെ കൈ കടിച്ചുമുറിച്ചു

കൊച്ചി: കൊച്ചിയിൽ പൊലീസുകാർക്ക് നേരെ വീണ്ടും ആക്രമണം. വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലെത്തിച്ച യുവാവ്...

കേരളത്തിന് ആശ്വാസം; അധിക കേന്ദ്ര വൈദ്യുതി വിഹിതത്തിന്റെ കാലാവധി ഡിസംബർ 31 വരെ നീട്ടി

തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച അധിക കേന്ദ്ര വൈദ്യുതി വിഹിതത്തിന്റെ കാലാവധി ഡിസംബർ...