മുഖ്യമന്ത്രി പിണറായി വിജയന് വധഭീഷണി; ഫോണില്‍ വിളിച്ചത് ഏഴാം ക്ലാസുകാരന്‍

മുഖ്യമന്ത്രി പിണറായി വിജയന് വധഭീഷണി. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് വഴുതക്കാട്ടെ പൊലീസ് ആസ്ഥാനത്തെ കണ്‍ട്രോള്‍ റൂമില്‍ ഭീഷണി ഫോണ്‍ വിളി എത്തിയത്. സംഭവത്തില്‍ മ്യൂസിയം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി. സ്‌കൂള്‍ വിദ്യാര്‍ഥിയാണ് മുഖ്യമന്ത്രിയ്‌ക്കെതിരെ വധഭീഷണി മുഴക്കിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

എറണാകുളം സ്വദേശിയായ പന്ത്രണ്ടുവയസുകാരനാണ് മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി പൊലീസ് ആസ്ഥാനത്തേക്ക് വിളിച്ചത്. ഭീഷണിക്ക് പുറമെ ഏഴാം ക്‌ളാസുകാരന്‍ അസഭ്യവര്‍ഷം നടത്തിയെന്നും പൊലീസ് പറയുന്നു. ഇതിന് മുന്‍പും മുഖ്യമന്ത്രിക്ക് വധഭീഷണിയുണ്ടായിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു. പൊലീസ് ആസ്ഥാനത്തേക്ക് വിളിച്ചത് സ്‌കൂള്‍ വിദ്യാര്‍ഥിയാണെങ്കിലും, പിന്നില്‍ മറ്റാരെങ്കിലുമുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ നേരത്തെയും നിരവധി തവണ വധഭീഷണി ഉണ്ടായിട്ടുണ്ട്. 2019 നവംബറില്‍ മുഖ്യമന്ത്രിക്കെതിരെ മാവോയിസ്റ്റുകളുടെ പേരില്‍ വധഭീഷണി ലഭിച്ചിരുന്നു. മഞ്ചക്കണ്ടി ഏറ്റുമുട്ടലിന് പകരം ചോദിക്കുമെന്നായിരുന്നു കത്തിലെ ഉള്ളടക്കം. ഇത് കൂടാതെ 2018 ഒക്ടോബര്‍ മുഖ്യമന്ത്രിക്കെതിരെ കാസര്‍കോട് ചീമേനി സ്വദേശി സോഷ്യല്‍ മീഡിയ വഴി വധഭീഷണി മുഴക്കിയിരുന്നു. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. മുഖ്യമന്ത്രിയെ കൊന്നിട്ടാണെങ്കിലും വിശ്വാസം കാത്തുസൂക്ഷിക്കുമെന്നായിരുന്നു ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തില്‍ ഇയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.

spot_img

Related news

പാലക്കാട് സരിന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി; സിപിഎം ചിഹ്നത്തില്‍ തന്നെ മത്സരിക്കും; വൈകിട്ട് പേര് പ്രഖ്യാപിക്കും.

പാലക്കാട്: സീറ്റ് നിക്ഷേപിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ട ഡോക്ടര്‍ പി സരിന്‍...

സത്യന്‍ മൊകേരി വയനാട്ടില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി

കല്‍പ്പറ്റ: വയനാട് ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രിയങ്ക ഗാന്ധിയെ നേരിടാന്‍ സത്യന്‍...

കണ്ണൂർ എഡിഎമ്മിന്റെ ആത്മഹത്യ; പിപി ദിവ്യയെ പ്രതിചേർത്തു

കണ്ണൂര്‍: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്...

സരിൻ‌ ‍ഉന്നയിച്ചതെല്ലാം സിപിഐഎം വാദങ്ങൾ: വിഡി സതീശൻ

ഡോ. പി സരിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പി സരിന്‍...

‘കോണ്‍ഗ്രസ് അധഃപതനത്തിന് കാരണം സതീശന്‍; 2026ല്‍ പച്ച തൊടാന്‍ പറ്റില്ല’; പി സരിന്‍

പ്രതിപക്ഷ നേതാവ് വിഡി സതീശനെയും രാഹുല്‍ മാങ്കൂട്ടത്തിലിനെയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ്...