പശ്ചിമ ബംഗാളില്‍ ഐ ഫോണ്‍ വാങ്ങുന്നതിനായി ദമ്പതികള്‍ എട്ടു മാസം പ്രായമുള്ള ആണ്‍കുട്ടിയെ വിറ്റു. നോര്‍ത്ത് 24 പര്‍ഗാനസ് ജില്ലയിലാണ് ഇന്‍സ്റ്റഗ്രാമില്‍ റീല്‍സ് ചെയ്യാനായി ഫോണ്‍ വാങ്ങാന്‍ ദമ്പതികള്‍ കുഞ്ഞിനെ വിറ്റത്.
അമ്മ സതി, കുഞ്ഞിനെ വാങ്ങിയ പ്രിയങ്ക ഘോഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. അച്ഛന്‍ ഒളിവിലാണ്. അയല്‍ക്കാര്‍ പൊലീസില്‍ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.