മലപ്പുറത്ത് കുടുംബ കോടതിക്ക് സ്വന്തം കെട്ടിടം പണിയാന്‍ ഒടുവില്‍ ഭരണാനുമതി


മലപ്പുറത്ത് കുടുംബ കോടതിക്ക് സ്വന്തം കെട്ടിടം പണിയാന്‍ ആഭ്യന്തരവകുപ്പ് ഒടുവില്‍ ഭരണാനുമതി നല്‍കി.പൊതുമരാമത്തുവകുപ്പ് കെട്ടിടവിഭാഗം ചീഫ് എന്‍ജിനീയറുടെ എസ്റ്റിമേറ്റിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി രജിസ്ട്രാര്‍ നല്‍കിയ അപേക്ഷയെത്തുടര്‍ന്നാണ് അനുമതി.ഇനി പൊതുമാരമത്തുവകുപ്പ് സാങ്കേതികാനുമതി നല്‍കണം. തുടര്‍ന്ന് ടെന്‍ഡര്‍ വിളിക്കും. കളക്ടറേറ്റ് വളപ്പില്‍ വിവിപാറ്റും വോട്ടിങ് യന്ത്രങ്ങളും സൂക്ഷിക്കാന്‍ നിര്‍മിച്ച കെട്ടിടത്തിനുചേര്‍ന്നുള്ള 32 സെന്റില്‍ 12 കോടി രൂപയ്ക്കാണ് നാലുനിലക്കെട്ടിടം പണിയുന്നത്. വാഹന പാര്‍ക്കിങ്ങും കോടതി ഹാളും ജഡ്ജിയുടെ ചേംബറും ഓഫീസും കേസിനുവരുന്ന അമ്മമാര്‍ക്ക് വിശ്രമകേന്ദ്രവും കൗണ്‍സലിങ് ഹാളും അടക്കമുള്ള സംവിധാനമാണ് ഒരുങ്ങുന്നത്.

spot_img

Related news

മൈനോറിറ്റി ചാരിറ്റബിൾ ട്രസ്റ്റും വളാഞ്ചേരി നടക്കാവിൽ ഹോസ്പിറ്റലും നടത്തുന്ന മെഗാ സർജറി ക്യാമ്പിന്റെ ടോക്കൺ വിതരണം ചെയ്തു

ശൈഖുനാ അത്തിപ്പറ്റ ഉസ്താദിൻറെ പേരിൽ വളാഞ്ചേരിയിൽ പ്രവർത്തിക്കുന്ന മൈനോറിറ്റി ചാരിറ്റബിൾ ട്രസ്റ്റും...

എടപ്പാൾ ഹോസ്പിറ്റലിലെ കുട്ടികളുടെ ഡോക്ടർ റിയാസ് പി കെ അന്തരിച്ചു

എടപ്പാൾ ഹോസ്പിറ്റലിലെ കുട്ടികളുടെ ഡോക്ടർ റിയാസ് പി കെ അന്തരിച്ചു.ഹൃദയാഘാതത്തെ തുടര്‍ന്ന്...

പമ്പിങ് സബ്‌സിഡി പ്രശ്‌നം : നിയമനടപടികളുമായി കർഷക കോൺഗ്രസ്

പൊന്നാനി: എടപ്പാൾ പമ്പിങ് സബ്‌സിഡി നഷ്ടപ്പെടുത്തിയതിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നിയമനടപടിക്കൊരുങ്ങി...

വളാഞ്ചേരി-കോഴിക്കോട് റോഡിൽ മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം

വളാഞ്ചേരി: ദേശീയപാത 66 വളാഞ്ചേരി കോഴിക്കോട് റോഡിൽ കരിങ്കല്ലത്താണിയിൽ...