പുതിയറയിൽ സ്വര്‍ണവും പണവും കവര്‍ന്ന കേസ്; 150-ലേറെ മോഷണക്കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് ചെമ്മല ബഷീർ പിടിയിൽ

കോഴിക്കോട്: പുതിയറയില്‍ സ്വര്‍ണവും പണവും കവര്‍ന്ന കേസിലെ പ്രതി പിടിയില്‍. കുപ്രസിദ്ധ മോഷ്ടാവ് ചെമ്മല ബഷീറാണ് പൊലീസ് പിടിയിലായത്. പുതിയറ സ്വദേശി അഷ്റഫിന്റെ വീട്ടില്‍നിന്ന് ഒരു പവന്‍ സ്വര്‍ണവും 2,500 രൂപയുമാണ് പ്രതി കവര്‍ന്നത്. സമീപത്തെ വീട്ടിലും ഇയാള്‍ മോഷണ ശ്രമം നടത്തിയിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 15നാണ് കേസിനാസ്പതമായ സംഭവം.

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് കുപ്രസിദ്ധ മോഷ്ടാവ് ചെമ്മല ബഷീറാണ് മോഷണം നടത്തിയത് എന്ന് തിരിച്ചറിഞ്ഞത്. സംഭവത്തിന് പിന്നാലെ പ്രതി ഒളിവിലായിരുന്നു. മോഷണം നടത്തേണ്ട സ്ഥലം മുന്‍കൂട്ടി നിരീക്ഷിക്കുകയും ആ പ്രദേശത്തെ ആളൊഴിഞ്ഞ വീടുകളില്‍ രഹസ്യമായി താമസിക്കുകയും ചെയ്ത് പിന്നീട് മോഷണം നടത്തുന്നതുമാണ് ബഷീറിന്റെ പതിവുരീതി. 150 ലധികം മോഷണ കേസിലെ പ്രതിയാണ് ഇയാൾ.

spot_img

Related news

പ്രവർത്തനരീതിയിൽ സമഗ്ര തിരുത്തലുമായി സി.പി.ഐ.എം; ബ്രാഞ്ച് തല പ്രവർത്തനം ശക്തിപ്പെടുത്താൻ വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ തീരുമാനം

കോഴിക്കോട് ചേർന്ന സി.പി.ഐ.എം വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ പാർട്ടിയുടെ പ്രവർത്തനരീതിയിൽ സമഗ്രമായ...

ബൈക്കിന് പിന്നിൽ സ്വകാര്യ ബസ് ഇടിച്ച് പത്തുവയസുകാരി മരിച്ചു

ആലപ്പുഴ: ബൈക്കിന് പിന്നില്‍ സ്വകാര്യ ബസ് ഇടിച്ച് പത്ത് വയസുകാരിക്ക് ദാരുണാന്ത്യം....

കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു; കുടുംബത്തിന്റെ ഏക ആശ്രയം നഷ്ടമായി

കൊല്ലം: കാറിടിച്ച് ചികിത്സയിലായിരുന്ന വഴി യാത്രക്കാരനായ യുവാവ് മരിച്ചു. മടത്തറ കൊച്ചരിപ്പ...

ശബരിമല മണ്ഡലകാലം: മുന്നൊരുക്കങ്ങൾ ഇനിയും പൂർത്തിയായില്ല; തീർഥാടകർക്ക് ദുരിതമാകുമോ?

പത്തനംതിട്ട: ശബരിമല മണ്ഡലകാലം ആരംഭിക്കാൻ ആഴ്ചകൾ മാത്രം ശേഷിക്കെ മുന്നൊരുക്കങ്ങൾ ഇനിയും...

വൈദ്യുതി പ്രതിസന്ധി: കിട്ടാവുന്നിടത്ത് നിന്നെല്ലാം വൈദ്യുതി വാങ്ങാൻ സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ തിരക്കിട്ട നീക്കങ്ങളുമായി സർക്കാർ. ലഭ്യമായ...