കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു; കുടുംബത്തിന്റെ ഏക ആശ്രയം നഷ്ടമായി

കൊല്ലം: കാറിടിച്ച് ചികിത്സയിലായിരുന്ന വഴി യാത്രക്കാരനായ യുവാവ് മരിച്ചു. മടത്തറ കൊച്ചരിപ്പ ഇടപ്പണ സ്വദേശി സതീഷ് (38) ആണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിലായിരുന്നു അപകടം. വഴിയിലൂടെ നടന്നുപോകുകയായിരുന്ന സതീഷിനെ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ യുവാവിനെ ഉടൻ തന്നെ നാട്ടുകാർ ചേർന്ന് കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവേ കഴിഞ്ഞ ദിവസം സതീഷ് മരണത്തിന് കീഴടങ്ങി. പ്രായമായ മാതാപിതാക്കളും ഭാര്യയും രണ്ടു വയസ്സുള്ള മകളും അടങ്ങിയ നിർദ്ധന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു സതീഷ്.

spot_img

Related news

ശബരിമല മണ്ഡലകാലം: മുന്നൊരുക്കങ്ങൾ ഇനിയും പൂർത്തിയായില്ല; തീർഥാടകർക്ക് ദുരിതമാകുമോ?

പത്തനംതിട്ട: ശബരിമല മണ്ഡലകാലം ആരംഭിക്കാൻ ആഴ്ചകൾ മാത്രം ശേഷിക്കെ മുന്നൊരുക്കങ്ങൾ ഇനിയും...

വൈദ്യുതി പ്രതിസന്ധി: കിട്ടാവുന്നിടത്ത് നിന്നെല്ലാം വൈദ്യുതി വാങ്ങാൻ സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ തിരക്കിട്ട നീക്കങ്ങളുമായി സർക്കാർ. ലഭ്യമായ...

മുഖ്യമന്ത്രി വി.ഡി. സതീശന്റെ വൈറൽ കെഎസ്ഇബി എഐ ഡാൻസ് വീഡിയോ നീക്കം ചെയ്ത് മെറ്റ

മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ വൈറലായ കെഎസ്ഇബി ഡാന്‍സ് വിഡിയോ നീക്കി മെറ്റ....

കനത്ത ചൂടിന് താൽക്കാലിക ആശ്വാസമായി മഴ; മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നതിനിടെ താൽക്കാലിക ആശ്വാസമായി മഴയെത്തും. ഇന്ന്...

തടവുകാരുടെ ഭക്ഷണത്തിൽ മട്ടനും മീനും ഒഴിവാക്കാൻ ശുപാർശ; വർഷം 10 കോടി ലാഭിക്കാമെന്ന് ജയിൽ വകുപ്പ്

തിരുവനന്തപുരം: തടവുകാരുടെ ഭക്ഷണക്രമത്തിൽ മാറ്റം വരുത്താൻ ജയിൽ വകുപ്പിന്റെ ശുപാർശ. മട്ടനും...