കൃത്രിമ നിറം ചേര്‍ത്ത ശര്‍ക്കര വിറ്റു: കടയുടമയ്ക്ക് 2 ലക്ഷം രൂപ പിഴയും തടവും

താമരശ്ശേരി ചുങ്കത്ത് പ്രവര്‍ത്തിക്കുന്ന റോയല്‍ ബിഗ് മാര്‍ട്ടില്‍ കൃത്രിമ നിറം ചേര്‍ത്ത ശര്‍ക്കര വിറ്റ കേസില്‍ കോടതി നടപടി സ്വീകരിച്ചു. സ്ഥാപന ഉടമയ്ക്ക് 2 ലക്ഷം രൂപ പിഴയും തടവുമാണ് താമരശ്ശേരി ജൂഡിഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി വിധിച്ചത്. അനുവദനീയമല്ലാത്തതും ശരീരത്തിന് ഹാനികരവുമായ റോഡമിന്‍ ബി എന്ന ഡൈ ചേര്‍ത്ത ശര്‍ക്കര വിറ്റ കേസിലാണ് ശിക്ഷ വിധിച്ചത്.

2020 ജനുവരി 11നാണ് അന്നത്തെ ഫുഡ് സേഫ്റ്റി ഓഫീസര്‍ ആയിരുന്ന ഡോ. സനിന മജീദ് ശര്‍ക്കരയുടെ സാമ്പിള്‍ ശേഖരിച്ചത്. തുടര്‍ന്ന് ചുമതലയേറ്റ ഫുഡ് സേഫ്റ്റി ഓഫീസര്‍ ടി. രേഷ്മ പരിശോധനാഫലം ലഭിച്ചതിനുശേഷം ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തു.

അനുവദനീയമല്ലാത്ത രാസവസ്തുക്കള്‍ ഭക്ഷണത്തില്‍ ചേര്‍ത്താല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മിഷണര്‍ സക്കീര്‍ ഹുസൈന്‍ അറിയിച്ചു. ലാബ് റിസള്‍ട്ടുകളില്‍ റോഡമിന്റെ സാന്നിധ്യം എന്‍ഫോര്‍സ്‌മെന്റ് നടപടികളുടെ ഭാഗമായി കുറഞ്ഞ് വരുന്നുണ്ട്. ഇത്തരം വസ്തുക്കള്‍ വരുന്ന ചാക്കില്‍ ലേബല്‍ ഉണ്ടെന്ന് വ്യാപാരികള്‍ ഉറപ്പ് വരുത്തണമെന്നും വാങ്ങിയ ബില്ലുകള്‍ സൂക്ഷിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.

spot_img

Related news

പാലക്കാട് സരിന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി; സിപിഎം ചിഹ്നത്തില്‍ തന്നെ മത്സരിക്കും; വൈകിട്ട് പേര് പ്രഖ്യാപിക്കും.

പാലക്കാട്: സീറ്റ് നിക്ഷേപിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ട ഡോക്ടര്‍ പി സരിന്‍...

സത്യന്‍ മൊകേരി വയനാട്ടില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി

കല്‍പ്പറ്റ: വയനാട് ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രിയങ്ക ഗാന്ധിയെ നേരിടാന്‍ സത്യന്‍...

കണ്ണൂർ എഡിഎമ്മിന്റെ ആത്മഹത്യ; പിപി ദിവ്യയെ പ്രതിചേർത്തു

കണ്ണൂര്‍: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്...

സരിൻ‌ ‍ഉന്നയിച്ചതെല്ലാം സിപിഐഎം വാദങ്ങൾ: വിഡി സതീശൻ

ഡോ. പി സരിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പി സരിന്‍...

‘കോണ്‍ഗ്രസ് അധഃപതനത്തിന് കാരണം സതീശന്‍; 2026ല്‍ പച്ച തൊടാന്‍ പറ്റില്ല’; പി സരിന്‍

പ്രതിപക്ഷ നേതാവ് വിഡി സതീശനെയും രാഹുല്‍ മാങ്കൂട്ടത്തിലിനെയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ്...