സ്കൂൾ ബസും ശബരിമല തീർത്ഥാടകരുടെ വാഹനവും കൂട്ടിയിടിച്ച് അപകടം

കോട്ടയം: കോട്ടയം പൊൻകുന്നത്ത് സ്കൂൾ ബസും ശബരിമല തീർത്ഥാടകരുടെ വാഹനവും കൂട്ടിയിടിച്ച് അപകടം. പാലാ – പൊൻകുന്നം റോഡിലെ ഒന്നാം മൈലിലാണ് അപകടം ഉണ്ടായത്. ശബരിമല തീർത്ഥാടകരുടെ ബസ് സ്കൂൾ ബസിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിലെ ബസാണ് അപകടത്തില്‍പ്പെട്ടത്. സ്കൂൾ ബസിൽ 4 കുട്ടികളും ആയയും മാത്രമാണ് ഉണ്ടായിരുന്നത്. അപകടത്തിൽ കുട്ടികൾക്ക് ആർക്കും ഗുരുതര പരിക്കില്ല. കർണാടകയിൽ നിന്നുള്ള ശബരിമല തീർത്ഥാടകരുടെ ബസ്സാണ് അപകടത്തിൽപ്പെട്ടത്. തീർത്ഥാടകരിൽ ഒരാൾ റോഡിലേക്ക് തെറിച്ചു വീണു. ഇയാളെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related news

തിരുവനന്തപുരം മൃഗശാലയിൽ വീണ്ടും ‘ചാട്ടം’; കൂട്ടിൽനിന്ന് പുറത്തുചാടിയ ഹനുമാൻ കുരങ്ങ് മരത്തിന് മുകളിൽ?

തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ഹനുമാൻ കുരങ്ങ് കൂട്ടിൽനിന്ന് പുറത്തുചാടി. ഇന്ന് രാവിലെ ഒൻപത്...

പമ്പയിൽ വസ്ത്രങ്ങൾ ഉപേക്ഷിച്ചാൽ 5,000 രൂപ വരെ പിഴ; നിരോധനം കർശനമാക്കി

ശബരിമല: പമ്പ നദിയിലും സ്നാനഘട്ടങ്ങളിലും വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നതിന് കർശന നിരോധനം ഏർപ്പെടുത്തി....

ഇടിവിന് പിന്നാലെ സ്വർണവിലയിൽ വൻ തിരിച്ചുവരവ്; പവന് 1,080 രൂപ കൂടി

തിരുവനന്തപുരം: തുടർച്ചയായ വിലയിടിവിന് പിന്നാലെ സംസ്ഥാനത്ത് സ്വർണവിലയിൽ വൻ തിരിച്ചുവരവ്. ഇന്ന്...

സി.വി. ധനരാജ് വധക്കേസ്: മൂന്ന് പ്രതികൾ കുറ്റക്കാർ; 16 പേരെ വെറുതെ വിട്ടു

കണ്ണൂർ: പയ്യന്നൂർ സി.വി. ധനരാജ് വധക്കേസിൽ മൂന്ന് പ്രതികൾ കുറ്റക്കാരെന്ന് കോടതി....

കേരളത്തിൽ മഴ ശക്തമാകും; മൂന്ന് ദിവസം വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ...