സുഡാനില്‍ 4 ദിവസമായി തുടരുന്ന ആഭ്യന്തര കലാപത്തിന് താല്‍ക്കാലിക ശമനം

ഖാര്‍ത്തൂം: സുഡാനില്‍ 4 ദിവസമായി തുടരുന്ന ആഭ്യന്തര കലാപത്തിന് താല്‍ക്കാലിക ശമനം. രാജ്യാന്തര സമ്മര്‍ദം മാനിച്ച് ഇന്നലെ വൈകിട്ട് 6 മുതല്‍ 24 മണിക്കൂര്‍ വെടിനിര്‍ത്തലിന് ഇരുപക്ഷവും സമ്മതിച്ചു.പോരാട്ട മേഖലയിലെ ജനങ്ങള്‍ക്ക് ഒഴിഞ്ഞുപോകാന്‍ അവസരമൊരുക്കാനും ദുരിതമനുഭവിക്കുന്ന ജനത്തിന് സഹായമെത്തിക്കുന്നതിനുമാണ് താല്‍ക്കാലിക വെടിനിര്‍ത്തല്‍. സര്‍ക്കാര്‍ സേനയുടെ തലവന്‍ ജനറല്‍ അബ്ദല്‍ ഫത്താ ബര്‍ഹാനും വിമത ആര്‍എസ്എഫ് നേതാവ് ജനറല്‍ മുഹമ്മദ് ഹംദാന്‍ ഡഗാലോയും ഇക്കാര്യം സ്ഥിരീകരിച്ചു.

ശനി മുതല്‍ സൈനിക – അര്‍ധസൈനികര്‍ക്കിടയില്‍ തുടരുന്ന ഏറ്റുമുട്ടല്‍ തലസ്ഥാനമായ ഖാര്‍ത്തൂമിനെയടക്കം സംഘര്‍ഷഭൂമിയാക്കിയിരുന്നു. രാജ്യത്ത് പ്രധാന നഗരങ്ങളില്‍ ജനങ്ങള്‍ക്ക് വീടിന് പുറത്തിറങ്ങാനാകുന്നില്ല. സൈനികര്‍ക്കും അര്‍ധസൈനികര്‍ക്കുമിടയില്‍ ഏറ്റുമുട്ടല്‍ രൂക്ഷമായ സുഡാനില്‍ നാലുദിവസത്തിനിടെ 200 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ചൊവ്വ വൈകിട്ടുവരെ 185 മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. 1800 പേര്‍ക്ക് പരിക്കേറ്റു.പരിക്കേറ്റവര്‍ക്ക് വൈദ്യസഹായം ലഭിക്കുന്നില്ല.പലരും ഗുരുതരാവസ്ഥയിലാണ്.മൃതദേഹങ്ങളും നീക്കം ചെയ്യാനാകാത്ത സ്ഥിതിയാണ്.മരണസംഖ്യ ഇനിയും ഉയരാന്‍ ഇടയുണ്ടെന്നും ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ദിവസം യുഎസ് നയതന്ത്ര ഉദ്യോഗസ്ഥരുടെ വാഹനവ്യൂഹത്തിനു നേരെയും ആക്രമണം നടന്നു. തുടര്‍ന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇരു ജനറല്‍മാരുമായും ബന്ധപ്പെട്ടാണ് താല്‍ക്കാലിക വെടിനിര്‍ത്തലിനു വഴിയൊരുക്കിയത്.ഖാര്‍ത്തൂമിലെ യൂറോപ്യന്‍ യൂണിയന്‍, നോര്‍വീജിയന്‍ സ്ഥാനപതികളുടെ ഔദ്യോഗിക വസതിയിലേക്കും ഷെല്ലാക്രമണമുണ്ടായി. സൈനിക മേധാവി ജനറല്‍ അബ്ദേല്‍ ഫത്താ ബര്‍ഹാന്‍, ആര്‍എസ്എഫ് മേധാവി ജനറല്‍ മൊഹമ്മദ് ഹംദാന്‍ ദഗലോ എന്നിവരുമായി ബ്ലിങ്കന്‍ ഫോണില്‍ സംസാരിച്ചു. ഏറ്റുമുട്ടല്‍ രൂക്ഷമായതിനാല്‍ അടിയന്തര സഹായം എത്തിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്ന് ഐക്യരാഷ്ട്ര സംഘടനയും റെഡ് ക്രോസും ഉള്‍പ്പെടെയുള്ള സംഘടനകള്‍ ചൂണ്ടിക്കാട്ടി.

spot_img

Related news

നിഴല്‍ ഇല്ലാതെ ഒരു ദിവസം; സീറോ ഷാഡോ ഡേ എന്ന അപൂര്‍വ പ്രതിഭാസത്തിന് സാക്ഷ്യം വഹിച്ച് ഹൈദരാബാദ്

'സീറോ ഷാഡോ ഡേ' എന്നറിയപ്പെടുന്ന പ്രകൃതി പ്രതിഭാസത്തിന് സൗക്ഷ്യം വഹിച്ച് ഹൈദരാബാദ്....

ട്വിറ്റര്‍ എന്ന പേരും നീലപക്ഷിയും ഇനി ഒര്‍മ; പുതിയ അപ്‌ഡേറ്റില്‍ പേരും ലോഗോയും മാറി

ട്വിറ്റര്‍ ആപ്പിന്റെ പുതിയ ആന്‍ഡ്രോയിഡ്, ഐഒഎസ് അപ്‌ഡേറ്റ് അവതരിപ്പിച്ചു. ഇതോടുകൂടി പഴയ...

കോവിഡ് വാക്‌സിന്‍ കുത്തിവയ്പ്പ് ഹൃദയാഘാതത്തിന് കാരണമാവുന്നുണ്ടോ? ആശങ്ക ഗൗരവമുള്ളതെന്ന് ലോകാരോഗ്യ സംഘടന

കോവിഡ് വാക്‌സീന്‍ കുത്തിവയ്പും പെട്ടെന്നുണ്ടാകുന്ന ഹൃദയാഘാതവും തമ്മില്‍ ബന്ധമുണ്ടോയെന്ന് ഇന്ത്യന്‍ കൗണ്‍സില്‍...

ടൈറ്റാന്‍ ദുരന്തയാത്ര; 5 യാത്രക്കാരും മരിച്ചതായി സ്ഥിതീകരിച്ചു

അറ്റ്‌ലാന്റിക് സമുദ്രത്തില്‍ മുങ്ങിയ ആഡംബരക്കപ്പല്‍ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ പോയ ടൈറ്റന്‍...