പെരിന്തൽമണ്ണ :ദേശീയ പാതയിൽ തിരൂർക്കാട്ട് ബൈക്കുകൾ കൂട്ടിയിടിച്ചു എം ഇ സ് മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിനി അൽഫോൻസ (22) മരിച്ചു. സഹയാത്രികൻ തൃശൂർ വന്നുക്കാരൻ അശ്വിൻ (21) പരിക്കോടെ പെരിന്തൽമണ്ണ കിംസ് അൽശിഫ ആശുപത്രിയിൽ .ഇരുവരും എം ഇ എസ് മെഡിക്കൽ കോളേജിലെ അവസാന വർഷ വിദ്യാർത്ഥികളാണ് .ആലപ്പുഴ വടക്കൽ പൂമതൃശ്ശേരി നിക്സൻ്റെ മകളാണ് അൽഫോൻസ .തിങ്കളാഴ്ച രാവിലെ 6.50നാണ് ദേശീയ പാതയിൽ തിരൂർക്കാട് ഐ ടി സി ക്ക് സമീപം അപകടം ഉണ്ടായത്.