അഞ്ചുകിലോയുള്ള കുഞ്ഞിന് നൽകിയത് ഇരട്ടി ഡോസ് മരുന്ന്! ആലുവയിൽ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ നില വഷളായ സംഭവം; ഡോക്ടർക്കെതിരെ കേസ്

ആലുവയിൽ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന് പാരസെറ്റമോൾ അമിത അളവിൽ നൽകിയ സംഭവത്തിൽ ജില്ലാ ആശുപത്രിയിലെ ഡോക്ടർക്കെതിരെ പൊലീസ് കേസ്.

ആലുവ ജില്ലാ ആശുപത്രിയിലെ ഡോ. ഹബ്നയ്‌ക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. ആലുവ തൊട്ടുമുഖം സ്വദേശികളായ കുഞ്ഞിന്റെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

അഞ്ച് കിലോ മാത്രം തൂക്കമുള്ള കുഞ്ഞിന് പത്ത് കിലോ തൂക്കത്തിനുള്ള മരുന്നിന്റെ അളവാണ് ഡോക്ടർ കുറിച്ചുനൽകിയതെന്നാണ് പരാതി. മരുന്ന് നൽകിയതിന് പിന്നാലെ കുഞ്ഞിന്റെ ആരോഗ്യനില വഷളായതോടെ ആലുവ രാജഗിരി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു.

കഴിഞ്ഞ ഏപ്രിലിലാണ് സംഭവം. മൂന്നാം മാസത്തെ വാക്സിനേഷനുശേഷം ഉണ്ടായ പനി നിയന്ത്രിക്കാനാണ് പാരസെറ്റമോൾ നിർദേശിച്ചത്. ഡോക്ടർ തെറ്റായ ഡോസ് രേഖപ്പെടുത്തിയതാണ് അമിത അളവിൽ മരുന്ന് നൽകാൻ കാരണമായതെന്ന് കുടുംബം ആരോപിക്കുന്നു.

സംഭവത്തിൽ ജില്ലാ ആശുപത്രി അധികൃതരുമായി ചർച്ച നടത്തിയെങ്കിലും നഷ്ടപരിഹാരം ലഭിച്ചില്ലെന്നാണ് മാതാപിതാക്കളുടെ ആരോപണം. ഡോക്ടറുമായി സംസാരിക്കാൻ ശ്രമിച്ചെങ്കിലും പ്രതികരണം ലഭിച്ചില്ലെന്നും കുടുംബം പറയുന്നു.

സംഭവത്തിൽ ആശുപത്രി സൂപ്രണ്ടിന്റെ പ്രതികരണം ഇതുവരെ ലഭ്യമായിട്ടില്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

spot_img

Related news

വിദ്യാർത്ഥികൾക്ക് വൻ ആശ്വാസം; ബസ് കൺസെഷൻ പ്രായപരിധി 27 വയസാക്കി, ദൂരപരിധി 40 കിലോമീറ്ററാക്കി ഉയർത്തി മോട്ടോർ വാഹന വകുപ്പ്!

സംസ്ഥാനത്തെ വിദ്യാർത്ഥി ബസ് കൺസെഷൻ നിയമങ്ങളിൽ മാറ്റം. വിദ്യാർത്ഥികളുടെ കൺസെഷൻ പ്രായപരിധി...

തമ്പാനൂർ ഇനി ലഹരി വിരുദ്ധ ഹോട്ട്‌സ്‌പോട്ട്; 11.51 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ പൊക്കി എക്സൈസ് സ്പെഷ്യൽ സ്ക്വാഡ്

തിരുവനന്തപുരം നഗരത്തിൽ വിൽപ്പനയ്ക്കായി എത്തിച്ച 11.51 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ...

“വെടിക്കെട്ട് മുതൽ ശബരിമലയിലെ പൂവ് വരെ കോടതിയാണോ തീരുമാനിക്കേണ്ടത്?” – കടുത്ത വിമർശനവുമായി ദേവസ്വം മന്ത്രി കെ. മുരളീധരൻ

ക്ഷേത്രകാര്യങ്ങളിലെ കോടതി ഇടപെടലിനെതിരെ രൂക്ഷ വിമർശനവുമായി ദേവസ്വം മന്ത്രി കെ. മുരളീധരൻ....

മണ്ണിനടിയിൽ നിന്ന് അവസാന ശരീരവും കണ്ടെത്തി; കള്ളാടി ദുരന്തത്തിൽ മരണസംഖ്യ 8

വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ അവസാനത്തെ ആളുടെയും മൃതദേഹം കണ്ടെത്തി....

ഹൃദയഭേദകം ഈ വേർപാട്; സഹോദരന്റെ മരണവിവരമറിഞ്ഞ് വീട്ടിലെത്തിയ നാസറിന്റെ അനിയത്തി നസീമയും മരണത്തിന് കീഴടങ്ങി

കോഴിക്കോട് ഫ്രാൻസിസ് റോഡ് മനന്തലപ്പാലത്ത് ഹൃദയഭേദകമായ സംഭവം. സഹോദരന്റെ മരണവിവരമറിഞ്ഞ് വീട്ടിലെത്തിയ...