കൊച്ചി: ബലാത്സംഗ കേസിൽ മുൻ എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫോൺ പാസ്വേഡ് അന്വേഷണസംഘത്തിന് കൈമാറണമെന്നാവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയിൽ. പാസ്വേഡ് നൽകാൻ രാഹുൽ ബാധ്യസ്ഥനാണെന്നും അല്ലാത്തപക്ഷം ഭരണഘടനാപരമായ പരിരക്ഷ അവകാശപ്പെടാനാകില്ലെന്നുമാണ് സർക്കാർ കോടതിയെ അറിയിച്ചത്.
ഫോൺ പാസ്വേഡ് കൈമാറണമെന്ന ഉത്തരവിനെതിരെ രാഹുൽ സമർപ്പിച്ച അപ്പീൽ പരിഗണിക്കവെയാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്.
അതേസമയം, പാസ്വേഡ് കൈമാറാൻ നിർബന്ധിക്കുന്നത് ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാകുമോ എന്ന നിയമപ്രശ്നം പരിശോധിക്കാൻ അമിക്കസ് ക്യൂറിയെ നിയോഗിക്കാൻ ഹൈക്കോടതി തീരുമാനിച്ചു.
തിരുവല്ല ബലാത്സംഗ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി രാഹുൽ മാങ്കൂട്ടത്തിലിന്റെ രണ്ട് മൊബൈൽ ഫോണുകളാണ് അന്വേഷണസംഘം പിടിച്ചെടുത്തത്.
ഫോണുകളുടെ പാസ്വേഡ് കൈമാറണമെന്ന ആവശ്യത്തിൽ ഹൈക്കോടതിയുടെ തുടർനടപടികൾ നിർണായകമാകും.




