മന്ത്രിസഭാ യോഗത്തിൽ തർക്കം; പി.എസ്.സി അംഗങ്ങളുടെ പട്ടികയെച്ചൊല്ലി മന്ത്രിമാർക്കിടയിൽ ഭിന്നത

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലേറി ആറാം മാസത്തിൽ മന്ത്രിസഭാ യോഗത്തിൽ തർക്കം. പി.എസ്.സിയിലെ അഞ്ച് ഒഴിവുകൾ നികത്തുന്നതിനായി മുഖ്യമന്ത്രി മുന്നോട്ടുവെച്ച പട്ടികയെച്ചൊല്ലിയാണ് മന്ത്രിമാർക്കിടയിൽ ഭിന്നതയുണ്ടായത്. ഏകപക്ഷീയമായ തീരുമാനമെന്നാരോപിച്ച് എ.പി. അനിൽകുമാറും സണ്ണി ജോസഫും ഉൾപ്പെടെയുള്ള മന്ത്രിമാർ എതിർപ്പറിയിച്ചു.

പുതിയ പി.എസ്.സി അംഗങ്ങളുടെ പട്ടിക മുഖ്യമന്ത്രി അവതരിപ്പിച്ചതോടെയാണ് തർക്കത്തിന് തുടക്കമായത്. ചർച്ച ചെയ്യാതെയാണ് പട്ടിക തയ്യാറാക്കിയതെന്ന് എ.പി. അനിൽകുമാർ വിമർശിച്ചു. ചർച്ചയോ അറിവോ ഇല്ലാതെയാണ് നിർദേശം മുന്നോട്ടുവെച്ചതെന്ന് സണ്ണി ജോസഫും കുറ്റപ്പെടുത്തി.

തർക്കങ്ങൾക്കൊടുവിൽ അഞ്ച് പി.എസ്.സി അംഗങ്ങളുടെ പട്ടിക മന്ത്രിസഭ അംഗീകരിച്ചു. ആർ.എസ്.പിക്ക് പട്ടികയിൽ പരിഗണന ലഭിച്ചില്ലെന്ന് ഷിബു ബേബി ജോൺ ചൂണ്ടിക്കാട്ടി. അടിയന്തരമായി നിയമനം നടത്തേണ്ട സാഹചര്യമുള്ളതിനാലാണ് തീരുമാനമെടുത്തതെന്നായിരുന്നു മുഖ്യമന്ത്രി വി.ഡി. സതീശന്റെ വിശദീകരണം.

പി.എസ്.സി നിയമനത്തിൽ മാത്രമല്ല, ഗുരുവായൂർ ദേവസ്വം നിയമനത്തിലും ചർച്ച നടന്നില്ലെന്ന് എ.പി. അനിൽകുമാർ ആരോപിച്ചു. ഇതിനിടെ കെ. മുരളീധരൻ ഇടപെട്ട്, താനും മുഖ്യമന്ത്രിയും കൂടിയാലോചിച്ചാണ് പട്ടിക തയ്യാറാക്കിയതെന്ന് വ്യക്തമാക്കി.

ഇതോടെ വൈദ്യുതി മന്ത്രി സണ്ണി ജോസഫും വിമർശനവുമായി രംഗത്തെത്തി. കെ.പി.സി.സി അധ്യക്ഷനായിട്ടുപോലും പല കാര്യങ്ങളും അറിയുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ചില കാര്യങ്ങളിൽ പെട്ടെന്ന് തീരുമാനമെടുക്കേണ്ട സാഹചര്യമുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

പി.എസ്.സി അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട തർക്കം മന്ത്രിസഭയ്ക്കുള്ളിലെ അഭിപ്രായവ്യത്യാസങ്ങൾ പുറത്തുകൊണ്ടുവരുന്നതായി.

Related news

കെ.ടി.ഡി.സി. ചെയർമാൻ സ്ഥാനം വേണം; ആവശ്യത്തിലുറച്ച് പി.വി. അൻവർ

കെടിഡിസി ചെയർമാൻ സ്ഥാനം വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിന്ന് പി.വി. അൻവർ. ബേപ്പൂരിൽ...

സ്വർണവിലയിൽ വൻ ഇടിവ്; പവന് 2,040 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ ഇടിവ്. ഇന്ന് മാത്രം 22 കാരറ്റ് സ്വർണത്തിന്...

കാറും ബുള്ളറ്റും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം; അപകടം ദേശീയപാതയിൽ

ആലപ്പുഴ: ദേശീയപാതയിൽ കാറും ബുള്ളറ്റും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബുള്ളറ്റ് യാത്രക്കാരനായ യുവാവ്...

പക്ഷിപ്പനി വീണ്ടും സ്ഥിരീകരിച്ചു; 26,000-ത്തിലധികം വളർത്തുപക്ഷികളെ കൊന്നൊടുക്കും

ആലപ്പുഴ ജില്ലയിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. ആലപ്പുഴ, ഹരിപ്പാട്, മാവേലിക്കര നഗരസഭകളിലെ...

ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; 26,000 വളർത്തുപക്ഷികളെ കൊന്നൊടുക്കും

ആലപ്പുഴ: ജില്ലയിൽ രണ്ടിടങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. അമ്പലപ്പുഴ നോർത്ത്, ചെന്നിത്തല ഗ്രാമപഞ്ചായത്തുകളിലാണ്...