വളാഞ്ചേരി കാവുംപുറത്ത് സ്റ്റാർ ഇന്ത്യൻ സർവീസിന്റെ നവീകരിച്ച പുതിയ ഷോറൂം പ്രവർത്തനമാരംഭിച്ചു. കാലിക്കറ്റ് ഡിവിഷണൽ എൽപിജി സെയിൽസ് ഹെഡ് റോണി ജോൺ, ഫാത്തിമ അലി, കെ.ബി. സൈനബ ടീച്ചർ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.
കോട്ടക്കൽ എം.എൽ.എ ആബിദ് ഹുസൈൻ തങ്ങൾ, ഗുരുവായൂർ എം.എൽ.എ എൻ.കെ. അക്ബർ, ചാലക്കുടി എം.എൽ.എ ഡി.ജെ. സനീഷ് കുമാർ ജോസഫ്, തൃത്താല എം.എൽ.എ വി.ടി. ബൽറാം എന്നിവർ ചടങ്ങിൽ സന്നിഹിതരായി.
ഗ്യാസ് ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും വർധിച്ചുവരുന്ന ഉപഭോഗത്തിന് അനുസരിച്ച് വിപണിയിൽ ഗ്യാസ് ലഭ്യത ഉറപ്പാക്കണമെന്നും ഗുരുവായൂർ എം.എൽ.എ എൻ.കെ. അക്ബർ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
സ്റ്റാർ ഇന്ത്യൻ സർവീസസ് പ്രൊപ്രൈറ്റർ ഫൈസൽ ചാലിൽ ചടങ്ങിൽ നന്ദി പ്രകാശിപ്പിച്ചു.




