അരിയിൽ ഷുക്കൂർ വധക്കേസ്; പി. ജയരാജനും ടി.വി. രാജേഷും ഉൾപ്പെടെയുള്ള പ്രതികളുടെ വിധി വ്യാഴാഴ്ച

കൊച്ചി: ഏറെ രാഷ്ട്രീയ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ച അരിയിൽ ഷുക്കൂർ വധക്കേസിൽ വ്യാഴാഴ്ച വിധി പറയും. എറണാകുളം പ്രത്യേക സി.ബി.ഐ കോടതിയാണ് കേസിൽ വിധി പ്രസ്താവിക്കുക. സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ജയരാജൻ 32-ാം പ്രതിയും സംസ്ഥാന കമ്മിറ്റി അംഗം ടി.വി. രാജേഷ് 33-ാം പ്രതിയുമാണ്.

2012 ഫെബ്രുവരി 20നാണ് അരിയിൽ സ്വദേശിയും എം.എസ്.എഫ് നേതാവുമായ അബ്ദുൽ ഷുക്കൂർ കൊല്ലപ്പെട്ടത്. കണ്ണപുരം കീഴറയിലെ വള്ളുവൻകടവിന് സമീപം രണ്ടര മണിക്കൂറോളം ബന്ദിയാക്കിയ ശേഷമായിരുന്നു കൊലപാതകം. കൊല്ലപ്പെടുമ്പോൾ ഷുക്കൂറിന് 24 വയസ്സായിരുന്നു.

കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കുറ്റമാണ് പി. ജയരാജനും ടി.വി. രാജേഷിനുമെതിരെ സി.ബി.ഐ ചുമത്തിയിരിക്കുന്നത്. കേസിൽ പ്രതിചേർത്തതിനെ ചോദ്യം ചെയ്ത് ഇരുവരും പ്രത്യേക സി.ബി.ഐ കോടതിയെ സമീപിച്ചിരുന്നു. അന്യായമായാണ് പ്രതികളാക്കിയതെന്നും രാഷ്ട്രീയ കാരണങ്ങളാണ് ഇതിന് പിന്നിലെന്നുമായിരുന്നു ഇരുവരുടെയും വാദം.

തളിപ്പറമ്പ് ആശുപത്രിയിൽ ചികിത്സയിലായിരുന്നതിനാൽ കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ പങ്കാളിയാകാൻ കഴിയില്ലെന്നായിരുന്നു പി. ജയരാജന്റെ വാദം. എന്നാൽ, ഇരുവരെയും പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കണമെന്ന ഹർജിയെ ഷുക്കൂറിന്റെ മാതാവ് എതിർത്തു.

ഇരുവിഭാഗത്തിന്റെയും വാദങ്ങൾ കേട്ട കോടതി പി. ജയരാജനെയും ടി.വി. രാജേഷിനെയും പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കാനാകില്ലെന്നും വിചാരണ നേരിടണമെന്നും ഉത്തരവിടുകയായിരുന്നു.

നീണ്ട നിയമനടപടികൾക്കും രാഷ്ട്രീയ ചർച്ചകൾക്കും ശേഷം എത്തുന്ന കോടതി വിധിക്കായി കേരളം ഉറ്റുനോക്കുകയാണ്.

Related news

ഡിജെ പാർട്ടികളെ മുൻവിധിയോടെ കാണാനാകില്ല; നൈറ്റ് ലൈഫ് എങ്ങനെ നിരോധിക്കും? ഹൈക്കോടതി

കൊച്ചി: ഡിജെ പാർട്ടികളെ മുൻവിധിയോടെ കാണാൻ കഴിയില്ലെന്ന് ഹൈക്കോടതി. ഡിജെ പാർട്ടികളിലാണ്...

സ്കൂളിൽ ഗ്ലാസ് റൂഫ് തകർന്നുവീണു; വാർഡ് മെമ്പർക്കും മൂന്ന് വിദ്യാർഥികൾക്കും പരിക്ക്

എറണാകുളം: പറവൂർ പറക്കടവ് പഞ്ചായത്തിലെ മള്ളുശ്ശേരി ഗവൺമെന്റ് എൽ.പി സ്കൂളിൽ ഗ്ലാസ്...

മയിൽപ്പീലി സ്കോളർഷിപ്പ് വിവാദം; വിദ്യാഭ്യാസ വകുപ്പിൽ കടുത്ത നടപടിക്ക് സാധ്യത കുറവ്, റിപ്പോർട്ട് ഇന്ന് മന്ത്രിക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ മയിൽപ്പീലി സ്കോളർഷിപ്പ് പരീക്ഷ നടത്താനുള്ള നീക്കവുമായി ബന്ധപ്പെട്ട...

വ്യാജ എം പരിവാഹൻ ആപ്പും ഓൺലൈൻ ലിങ്കുകളും; സംസ്ഥാനത്ത് സൈബർ തട്ടിപ്പ് വ്യാപകം, ലക്ഷങ്ങൾ നഷ്ടപ്പെട്ട് നിരവധി പേർ

കൊച്ചി: സൈബർ തട്ടിപ്പുകൾക്കെതിരെ ബോധവത്കരണം ശക്തമാകുമ്പോഴും തട്ടിപ്പുകാരുടെ വലയിൽ കുടുങ്ങുന്നവരുടെ എണ്ണം...

ധനസഹായം വാഗ്ദാനം ചെയ്ത് തട്ടിപ്പ്; കോഴിക്കോട് വയോധികയുടെ മുക്കാൽ പവന്റെ കമ്മൽ കവർന്നു

കോഴിക്കോട് മുക്കം ബസ് സ്റ്റാൻഡിൽ വയോധികയെ കബളിപ്പിച്ച് മുക്കാൽ പവന്റെ സ്വർണക്കമ്മൽ...