സ്കൂളിൽ ഗ്ലാസ് റൂഫ് തകർന്നുവീണു; വാർഡ് മെമ്പർക്കും മൂന്ന് വിദ്യാർഥികൾക്കും പരിക്ക്

എറണാകുളം: പറവൂർ പറക്കടവ് പഞ്ചായത്തിലെ മള്ളുശ്ശേരി ഗവൺമെന്റ് എൽ.പി സ്കൂളിൽ ഗ്ലാസ് റൂഫ് തകർന്നുവീണ് വാർഡ് മെമ്പർക്കും മൂന്ന് വിദ്യാർഥികൾക്കും പരിക്കേറ്റു. രണ്ടാം ക്ലാസ് വിദ്യാർഥികൾക്കാണ് ചില്ലുകൾ തെറിച്ചുവീണ് നിസാര പരിക്കേറ്റത്. പരിക്കേറ്റ കുട്ടികൾക്ക് പ്രാഥമിക ചികിത്സ നൽകിയ ശേഷം വീട്ടിലേക്ക് വിട്ടയച്ചു. വാർഡ് മെമ്പർ മേരി റാഫേലിനും അപകടത്തിൽ പരിക്കേറ്റു.

സ്കൂൾ വരാന്തയിൽ സ്ഥാപിച്ച ഗ്ലാസ് റൂഫാണ് തകർന്നുവീണത്. ഒരാഴ്ച മുൻപാണ് ഇതിന്റെ നിർമാണം പൂർത്തിയാക്കിയത്. രാവിലെ 9.50ഓടെ സ്കൂൾ അസംബ്ലിക്ക് തൊട്ടുമുൻപായിരുന്നു അപകടം.

ഗ്ലാസ് റൂഫിന്റെ നിർമാണത്തിൽ അപാകതയുണ്ടായിരുന്നുവെന്ന് വാർഡ് മെമ്പർ മേരി റാഫേൽ ആരോപിച്ചു. നേരത്തെ തന്നെ രണ്ട് ചില്ലുകൾ പൊട്ടിയിരുന്നുവെന്നും നിർമാണത്തിലെ അപാകത ചൂണ്ടിക്കാട്ടി പൊലീസിൽ പരാതി നൽകാനിരിക്കെയാണ് അപകടമുണ്ടായതെന്നും അവർ പ്രതികരിച്ചു.

നിർമാണത്തിലെ അപാകത സംബന്ധിച്ച് രക്ഷിതാക്കളും നേരത്തെ ആശങ്ക ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെ ഗ്ലാസ് റൂഫ് തകർന്നുവീണത്. സംഭവത്തിൽ കൂടുതൽ പരിശോധനയും നടപടികളും ആവശ്യപ്പെട്ട് നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്.

Related news

ഡിജെ പാർട്ടികളെ മുൻവിധിയോടെ കാണാനാകില്ല; നൈറ്റ് ലൈഫ് എങ്ങനെ നിരോധിക്കും? ഹൈക്കോടതി

കൊച്ചി: ഡിജെ പാർട്ടികളെ മുൻവിധിയോടെ കാണാൻ കഴിയില്ലെന്ന് ഹൈക്കോടതി. ഡിജെ പാർട്ടികളിലാണ്...

അരിയിൽ ഷുക്കൂർ വധക്കേസ്; പി. ജയരാജനും ടി.വി. രാജേഷും ഉൾപ്പെടെയുള്ള പ്രതികളുടെ വിധി വ്യാഴാഴ്ച

കൊച്ചി: ഏറെ രാഷ്ട്രീയ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ച അരിയിൽ ഷുക്കൂർ വധക്കേസിൽ...

മയിൽപ്പീലി സ്കോളർഷിപ്പ് വിവാദം; വിദ്യാഭ്യാസ വകുപ്പിൽ കടുത്ത നടപടിക്ക് സാധ്യത കുറവ്, റിപ്പോർട്ട് ഇന്ന് മന്ത്രിക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ മയിൽപ്പീലി സ്കോളർഷിപ്പ് പരീക്ഷ നടത്താനുള്ള നീക്കവുമായി ബന്ധപ്പെട്ട...

വ്യാജ എം പരിവാഹൻ ആപ്പും ഓൺലൈൻ ലിങ്കുകളും; സംസ്ഥാനത്ത് സൈബർ തട്ടിപ്പ് വ്യാപകം, ലക്ഷങ്ങൾ നഷ്ടപ്പെട്ട് നിരവധി പേർ

കൊച്ചി: സൈബർ തട്ടിപ്പുകൾക്കെതിരെ ബോധവത്കരണം ശക്തമാകുമ്പോഴും തട്ടിപ്പുകാരുടെ വലയിൽ കുടുങ്ങുന്നവരുടെ എണ്ണം...

ധനസഹായം വാഗ്ദാനം ചെയ്ത് തട്ടിപ്പ്; കോഴിക്കോട് വയോധികയുടെ മുക്കാൽ പവന്റെ കമ്മൽ കവർന്നു

കോഴിക്കോട് മുക്കം ബസ് സ്റ്റാൻഡിൽ വയോധികയെ കബളിപ്പിച്ച് മുക്കാൽ പവന്റെ സ്വർണക്കമ്മൽ...