മാർക്കറ്റിന്റെ ഗേറ്റ് ചാടിക്കടന്ന് അടക്ക മോഷണം; 3.64 ലക്ഷം രൂപയുടെ അടക്ക കവർന്ന അഞ്ചംഗ സംഘം പിടിയിൽ

മലപ്പുറം: മാർക്കറ്റിന്റെ ഗേറ്റ് ചാടിക്കടന്ന് ലക്ഷങ്ങൾ വിലവരുന്ന അടക്ക മോഷ്ടിച്ച അഞ്ചംഗ സംഘം പൊലീസിന്റെ പിടിയിലായി. കുഴിമണ്ണ കിഴിശേരി തവനൂർ റോഡിലെ ചെങ്ങിണീരി അടക്ക മാർക്കറ്റിൽനിന്ന് 3.64 ലക്ഷം രൂപയോളം വിലവരുന്ന 16 ചാക്ക് പൊളിച്ച അടക്കയാണ് സംഘം മോഷ്ടിച്ചത്.

കിഴിശേരി ചെമ്മക്കോട്ടിൽ റഹീസ് (18), മുതുവല്ലൂർ മുണ്ടക്കുളം അയിനാത്ത് സൽമാൻ ഫാരിസ് (19), മുണ്ടക്കുളം വെള്ളാട്ടുചോല മുഹമ്മദ് ആദിൽ (18), പ്രായപൂർത്തിയാകാത്ത രണ്ടുപേർ എന്നിവരാണ് പിടിയിലായത്.

മാർക്കറ്റിനുള്ളിൽ ചാക്കുകളിൽ സൂക്ഷിച്ചിരുന്ന അടക്കയായിരുന്നു മോഷ്ടാക്കളുടെ ലക്ഷ്യം. രാത്രിയിൽ ഗേറ്റ് ചാടിക്കടന്നാണ് സംഘം മോഷണം നടത്തിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ച പൊലീസ് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

അതിനിടെ, മോഷ്ടിച്ച അടക്ക പറമ്പിൽപീടിക ഭാഗത്ത് വിൽക്കാനെത്തിയ അഞ്ചുപേരെ നാട്ടുകാർ തടഞ്ഞുവെച്ച് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ കൊണ്ടോട്ടി പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തു.

മോഷണം പോയ 16 ചാക്കുകളിൽ പത്ത് ചാക്ക് പറമ്പിൽപീടികയിലെ ഒരു കടയിൽനിന്ന് പൊലീസ് കണ്ടെടുത്തു. മോഷണത്തിന് ഉപയോഗിച്ച കാറും ഒരു മൊബൈൽ ഫോണും പിടിച്ചെടുത്തിട്ടുണ്ട്.

സംഭവത്തിൽ പിടിയിലായ മൂന്നുപേരെ കോടതി റിമാൻഡ് ചെയ്തു. പ്രായപൂർത്തിയാകാത്ത രണ്ടുപേരെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി.

കൊണ്ടോട്ടി ഇൻസ്പെക്ടർ സംഗീത പുനത്തിൽ, എസ്.ഐ ആഷിഖ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

Related news

ഷോക്കേറ്റ് വിദ്യാർഥി മരിച്ച സംഭവം; പൊതുജനങ്ങളോട് മാപ്പുപറഞ്ഞ് കെ.എസ്.ഇ.ബി, ഉത്തരവാദികൾക്കെതിരെ നടപടിക്ക് ഉറപ്പ്

മലപ്പുറം: തിരൂരങ്ങാടിയിൽ വൈദ്യുത പോസ്റ്റിന്റെ സ്റ്റേ വയറിൽനിന്ന് ഷോക്കേറ്റ് വിദ്യാർഥി ജുനൈദ്...

ഹൈദർ മധൂറുമായി ബന്ധമുണ്ടെന്ന പ്രചാരണം; നിയമനടപടിക്കൊരുങ്ങി കെ.ടി. ജലീൽ

മലപ്പുറം: ലഹരിക്കേസിൽ പിടിയിലായ വ്ലോഗർ ഹൈദർ മധൂറുമായി അടുത്ത ബന്ധമുണ്ടെന്ന തരത്തിൽ...

വിചാരണയ്ക്ക് കോടതിയിൽ ഹാജരായില്ല; പോക്സോ കേസ് പ്രതി തമിഴ്നാട്ടിൽ പിടിയിൽ

മലപ്പുറം: ജാമ്യത്തിലിറങ്ങിയ ശേഷം വിചാരണ നടപടികൾക്ക് കോടതിയിൽ ഹാജരാകാതെ ഒളിവിൽ കഴിഞ്ഞ...

അമരമ്പലത്ത് ഷിഗെല്ല; ഹോട്ടലുകളിൽ വ്യാപക പരിശോധന, പഴകിയ ഭക്ഷണം പിടിച്ചെടുത്തു

മലപ്പുറം: അമരമ്പലത്ത് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചതിന് പിന്നാലെ ആരോഗ്യവകുപ്പ് പരിശോധന ശക്തമാക്കി....