ഷോക്കേറ്റ് വിദ്യാർഥി മരിച്ച സംഭവം; പൊതുജനങ്ങളോട് മാപ്പുപറഞ്ഞ് കെ.എസ്.ഇ.ബി, ഉത്തരവാദികൾക്കെതിരെ നടപടിക്ക് ഉറപ്പ്

മലപ്പുറം: തിരൂരങ്ങാടിയിൽ വൈദ്യുത പോസ്റ്റിന്റെ സ്റ്റേ വയറിൽനിന്ന് ഷോക്കേറ്റ് വിദ്യാർഥി ജുനൈദ് മരിച്ച സംഭവത്തിൽ പൊതുജനങ്ങളോട് മാപ്പുപറഞ്ഞ് കെ.എസ്.ഇ.ബി. ഔദ്യോഗിക ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് കെ.എസ്.ഇ.ബി മാനേജ്‌മെന്റിന്റെയും ജീവനക്കാരുടെയും പേരിൽ മാപ്പപേക്ഷ നടത്തിയത്.

ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ദുരന്തമാണ് ഉണ്ടായതെന്നും ജുനൈദിന്റെ മാതാപിതാക്കൾ, ബന്ധുക്കൾ, സുഹൃത്തുക്കൾ, പൊതുജനങ്ങൾ എന്നിവരോട് മാപ്പ് ചോദിക്കുന്നതായും കെ.എസ്.ഇ.ബി വ്യക്തമാക്കി.

പൊതുജനങ്ങളുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് കെ.എസ്.ഇ.ബി ഏറ്റവും വലിയ പ്രാധാന്യമാണ് നൽകുന്നതെന്ന് കുറിപ്പിൽ പറയുന്നു. അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ തിരൂർ ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയറുടെ നേതൃത്വത്തിൽ നിഷ്പക്ഷമായും കൃത്യമായും അന്വേഷിക്കും. അന്വേഷണത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും കെ.എസ്.ഇ.ബി ഉറപ്പുനൽകി.

ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ അടിയന്തര സുരക്ഷാ നടപടികളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി വൈദ്യുതി ലൈനുകളിൽ പരിശോധനയും പട്രോളിംഗും നടത്തി അപകടസാധ്യതകൾ കണ്ടെത്തി പരിഹരിക്കും.

വൈദ്യുതി സംബന്ധമായ അപകടസാധ്യതകൾ പൊതുജനങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ ഫോട്ടോയും വിശദാംശങ്ങളും 9496010101 എന്ന വാട്സ്ആപ്പ് നമ്പറിൽ അയച്ച് അറിയിക്കണമെന്നും കെ.എസ്.ഇ.ബി അഭ്യർഥിച്ചു.

ജുനൈദിന്റെ വിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടാണ് കെ.എസ്.ഇ.ബി കുറിപ്പ് അവസാനിപ്പിച്ചത്.

Related news

മാർക്കറ്റിന്റെ ഗേറ്റ് ചാടിക്കടന്ന് അടക്ക മോഷണം; 3.64 ലക്ഷം രൂപയുടെ അടക്ക കവർന്ന അഞ്ചംഗ സംഘം പിടിയിൽ

മലപ്പുറം: മാർക്കറ്റിന്റെ ഗേറ്റ് ചാടിക്കടന്ന് ലക്ഷങ്ങൾ വിലവരുന്ന അടക്ക മോഷ്ടിച്ച അഞ്ചംഗ...

ഹൈദർ മധൂറുമായി ബന്ധമുണ്ടെന്ന പ്രചാരണം; നിയമനടപടിക്കൊരുങ്ങി കെ.ടി. ജലീൽ

മലപ്പുറം: ലഹരിക്കേസിൽ പിടിയിലായ വ്ലോഗർ ഹൈദർ മധൂറുമായി അടുത്ത ബന്ധമുണ്ടെന്ന തരത്തിൽ...

വിചാരണയ്ക്ക് കോടതിയിൽ ഹാജരായില്ല; പോക്സോ കേസ് പ്രതി തമിഴ്നാട്ടിൽ പിടിയിൽ

മലപ്പുറം: ജാമ്യത്തിലിറങ്ങിയ ശേഷം വിചാരണ നടപടികൾക്ക് കോടതിയിൽ ഹാജരാകാതെ ഒളിവിൽ കഴിഞ്ഞ...

അമരമ്പലത്ത് ഷിഗെല്ല; ഹോട്ടലുകളിൽ വ്യാപക പരിശോധന, പഴകിയ ഭക്ഷണം പിടിച്ചെടുത്തു

മലപ്പുറം: അമരമ്പലത്ത് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചതിന് പിന്നാലെ ആരോഗ്യവകുപ്പ് പരിശോധന ശക്തമാക്കി....