ജമ്മു കശ്മീരിൽ CRPF പോസ്റ്റിന് നേരെ ഭീകരാക്രമണം; മൂന്ന് ജവാന്മാർക്ക് പരുക്ക്

ഡൽഹി: ജമ്മു കശ്മീരിലെ കുൽഗാമിൽ സി.ആർ.പി.എഫ് (CRPF) പോസ്റ്റിന് നേരെ ഭീകരാക്രമണം. ആക്രമണത്തിൽ മൂന്ന് ജവാന്മാർക്ക് പരുക്കേറ്റു. അഖ്റാൻ മേഖലയിലാണ് സംഭവം. ഉച്ചയ്ക്ക് 2.15ഓടെ ബൈക്കിലെത്തിയ ഭീകരർ സൈനികർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.

ആക്രമണത്തിന് പിന്നാലെ സി.ആർ.പി.എഫ് ഉദ്യോഗസ്ഥർ തിരിച്ചടിച്ചു. ക്വിക്ക് റിയാക്ഷൻ ടീമുകളെ (QRT) സംഭവസ്ഥലത്തേക്ക് അയച്ചു. പരുക്കേറ്റ ജവാന്മാരെ അനന്ത്‌നാഗിലെ ആശുപത്രിയിലേക്ക് മാറ്റി. സുരക്ഷാസേന പ്രദേശം വളയുകയും ആക്രമണം നടത്തിയവരെ കണ്ടെത്തുന്നതിനായി തിരച്ചിൽ ആരംഭിക്കുകയും ചെയ്തു. മേഖലയിൽ കൂടുതൽ സുരക്ഷാസേനയെ വിന്യസിച്ചിട്ടുണ്ട്. ഭീകരരെ തിരിച്ചറിയുന്നതിനും കണ്ടെത്തുന്നതിനുമുള്ള നടപടികൾ പുരോഗമിക്കുകയാണ്.

Related news

സംസ്ഥാനത്ത് ഓട്ടോ-ടാക്‌സി നിരക്കുകൾ വർധിക്കും; പുതിയ നിരക്ക് ജനുവരി ഒന്ന് മുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോറിക്ഷാ, ടാക്‌സി നിരക്കുകൾ വർധിപ്പിക്കാൻ സർക്കാർ തീരുമാനം. അടുത്തവർഷം...

മുഖ്യമന്ത്രി തീരുമാനമെടുക്കുന്നത് വകുപ്പ് മന്ത്രിമാരുമായി ആലോചിച്ച്: ആരോഗ്യമന്ത്രി

തിരുവനന്തപുരം: യുഡിഎഫിൽ യാതൊരു പ്രശ്നവുമില്ലെന്നും മന്ത്രിസഭ ഒറ്റക്കെട്ടായി ഒരു ടീമായാണ് പ്രവർത്തിക്കുന്നതെന്നും...

പരിപ്പുവടയിലെ ഉപ്പ് കുറഞ്ഞതിന് തട്ടുകടയിൽ ഗുണ്ടാ ആക്രമണം; തൊഴിലാളിയുടെ ദേഹത്ത് തിളച്ച എണ്ണ ഒഴിച്ചു

കൊല്ലം: കൊട്ടിയത്ത് മാരകായുധങ്ങളുമായി എത്തിയ സംഘം തട്ടുകട അടിച്ചുതകർത്തതായി പരാതി. കടയിലെ...

എക്സൈസ് വകുപ്പിൽ വീണ്ടും വിവാദം; മുൻ കമ്മീഷണർ സീറാം സാംബശിവ റാവുവിനെതിരെ ചീഫ് സെക്രട്ടറിക്ക് പരാതി

എക്സൈസ് വകുപ്പിൽ വിവാദങ്ങൾ ഒഴിയുന്നുമില്ല. മുൻ എക്സൈസ് കമ്മീഷണർ സീറാം സാംബശിവ...

വൈദ്യുതി കരാർ വിവാദം: കൃത്രിമ ക്ഷാമം സൃഷ്ടിച്ച് സ്വകാര്യ കമ്പനികൾക്ക് ലാഭമുണ്ടാക്കുന്നുവെന്ന് പിണറായി വിജയൻ

സംസ്ഥാനത്ത് വലിയ രാഷ്ട്രീയ ചർച്ചയായി മാറിയ വൈദ്യുതി കരാർ വിവാദത്തിൽ സർക്കാരിനെതിരെ...