ദീപാവലി ആഘോഷത്തിനിടെ അയൽവാസികളുമായി തർക്കം; രാഷ്ട്രപതിയുടെ ബോഡിഗാർഡിന് വെടിയേറ്റു

ഡൽഹി: രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ബോഡിഗാർഡ് സംഘത്തിലെ സൈനികന് വെടിയേറ്റു. ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിക്കുന്നതിനെച്ചൊല്ലി അയൽവാസികളുമായുണ്ടായ തർക്കമാണ് വെടിവെപ്പിൽ കലാശിച്ചത്. ഉത്തർപ്രദേശിലെ ബാഗ്പത്തിലാണ് സംഭവം.

പ്രസിഡന്റ്സ് ബോഡിഗാർഡ് റെജിമെന്റിലെ സൈനികനായ സൗരഭ് തോമറിനാണ് വെടിയേറ്റത്. ചെവിയുടെ വശത്താണ് വെടിയേറ്റത്. പരിക്കേറ്റ സൗരഭിനെ മീററ്റിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ചികിത്സയിൽ കഴിയുകയാണ്. അയൽവാസികളായ ധീരജ്, സോനു എന്നിവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

26കാരനായ സൗരഭ് 2021ലാണ് സൈന്യത്തിൽ ചേർന്നത്. ഇന്ത്യൻ സൈന്യത്തിലെ ഏറ്റവും പഴക്കമേറിയതും മുതിർന്നതുമായ കുതിരപ്പട വിഭാഗമായ പ്രസിഡന്റ്സ് ബോഡിഗാർഡിന്റെ ഭാഗമാണ് അദ്ദേഹം. നിലവിൽ രാഷ്ട്രപതി ഭവനിലാണ് സേവനമനുഷ്ഠിക്കുന്നത്.

ദീപാവലി ആഘോഷിക്കുന്നതിനായി അവധിയെടുത്ത് ജന്മഗ്രാമത്തിലെത്തിയപ്പോഴായിരുന്നു സംഭവം. ആഘോഷത്തിനിടെ പടക്കം പൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം വെടിവെപ്പിലേക്ക് നീങ്ങുകയായിരുന്നു.

Related news

താരങ്ങൾക്ക് മുംബൈ പൊലീസിന്റെ മുന്നറിയിപ്പ്; ജനക്കൂട്ടത്തിൽ പോകുന്നത് ഒഴിവാക്കണം

മുംബൈ: ബോളിവുഡ് താരങ്ങൾക്ക് സുരക്ഷാ മുന്നറിയിപ്പുമായി മുംബൈ പൊലീസ്. ജനക്കൂട്ടമുള്ള സ്ഥലങ്ങളിലേക്ക്...

ജില്ലാ കളക്ടർക്ക് അശ്ലീല സന്ദേശമയച്ചെന്ന് പരാതി; ടിവികെ എംഎൽഎക്കെതിരെ ആരോപണം

ചെന്നൈ: വനിതാ ജില്ലാ കളക്ടർക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചെന്നും മദ്യപിച്ച് രാത്രിയിൽ...

ദീപാവലിക്ക് പിന്നാലെ ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; മുംബൈയിൽ വ്യാപക തീപിടിത്തം

ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ വിഷപ്പുകയിൽ മുങ്ങി രാജ്യതലസ്ഥാനം. ഡൽഹിയിലെ പലയിടങ്ങളിലും വായു...

ദീപങ്ങളുടെ പ്രഭയിൽ രാജ്യം; തിന്മയ്ക്ക് മേൽ നന്മയുടെ വിജയമാഘോഷിച്ച് ജനത; ഇന്ന് ദീപാവലി

ദീപങ്ങളുടെ ഉത്സവമായ ദീപാവലി ആഘോഷനിറവിൽ രാജ്യം. തിന്മയ്ക്ക് മേൽ നന്മയും ഇരുട്ടിന്...

ദില്ലി സമരത്തിൽ പങ്കെടുത്തില്ല; മന്ത്രി പുത്രനടക്കം ആറ് യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് സസ്പെൻഷൻ

കോൺഗ്രസിന്റെ ദില്ലി സമരത്തിൽ പങ്കെടുക്കാതിരുന്ന കർണാടകയിലെ യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ നടപടി....