കൊണ്ടോട്ടിയിൽ കടയിൽ നിന്ന് 18,000 രൂപ മോഷ്ടിച്ചു; പ്രതി മണിക്കൂറുകൾക്കകം പിടിയിൽ

മലപ്പുറം: കൊണ്ടോട്ടിയിലെ മലഞ്ചരക്ക് കടയിൽ നിന്ന് 18,000 രൂപ മോഷ്ടിച്ച പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടി പൊലീസ്. കണ്ണൂർ ശിവപുരം മാലൂർ സ്വദേശി ഹാരിസ് (47) ആണ് പിടിയിലായത്. പെരിന്തൽമണ്ണയിൽ നിന്നാണ് കൊണ്ടോട്ടി പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

കൊണ്ടോട്ടി ബസ് സ്റ്റാൻഡിന് സമീപത്തെ ടി.എം ട്രേഡേഴ്സിലായിരുന്നു മോഷണം. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടുമണിയോടെ ജീവനക്കാരും ഉടമയും കടയിലില്ലാത്ത സമയം നോക്കി അകത്തുകയറിയ പ്രതി ക്യാഷ് കൗണ്ടറിലെ വലിപ്പ് തുറന്ന് 18,000 രൂപ മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു.

കടയുടമ തിരിച്ചെത്തി പണം നഷ്ടപ്പെട്ട വിവരം മനസ്സിലാക്കിയതോടെ പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസ് കടയിലെയും പരിസരത്തെയും സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ പ്രതിയെ തിരിച്ചറിയുകയും മണിക്കൂറുകൾക്കകം പെരിന്തൽമണ്ണയിൽ നിന്ന് പിടികൂടുകയുമായിരുന്നു.

മോഷ്ടിച്ച പണവും പ്രതിയിൽ നിന്ന് പൊലീസ് കണ്ടെടുത്തു. കണ്ണൂർ ജില്ലയിലും ഹാരിസ് മോഷണക്കേസിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. തുടർന്ന് മോഷണം നടന്ന കടയിലെത്തിച്ച് തെളിവെടുപ്പും നടത്തി.

Related news

കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ‘ദക്ഷതാ പദക്’ പുരസ്കാരം വളാഞ്ചേരി എസ്.എച്ച്.ഒ കെ.ആർ. രഞ്ജിത്തിന്

കുറ്റാന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ‘കേന്ദ്രിയ ഗൃഹമന്ത്രി ദക്ഷതാ പദക്...

പെയേർഡ് കിഡ്നി എക്സ്ചേഞ്ച് ചികിത്സാരംഗത്തെ മികവിന് കോട്ടക്കൽ ആസ്റ്റർ മിംസിന് അന്താരാഷ്ട്ര അംഗീകാരം

കോട്ടക്കൽ: യു.എസ് കേന്ദ്രമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടനയായ അലയൻസ് ഫോർ പെയേർഡ്...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതി അബ്ദുൾ റഫീഖിന്റെ ജാമ്യം റദ്ദാക്കി കൊയിലാണ്ടി പോക്സോ കോടതി

കൊയിലാണ്ടിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയുടെ ജാമ്യം കോടതി റദ്ദാക്കി....

ആര്‍.എം. മനക്കലാത്ത് സംസ്ഥാനതല മാധ്യമപുരസ്‌കാരം മുജീബ് റഹ്‌മാന്‍ വെങ്ങാടിന്

വടക്കാഞ്ചേരി പ്രസ് ക്ലബ്ബിന്റെ ഈ വര്‍ഷത്തെ മികച്ച പ്രാദേശിക മാധ്യമ പ്രവര്‍ത്തകനുള്ള...

കണ്ണീരോടെ വിടപറഞ്ഞ് സഹോദരങ്ങൾ; മലപ്പുറം വി.കെ. പടിയിലുണ്ടായ അപകടം നാടിനെ ദുഃഖത്തിലാഴ്ത്തി

മലപ്പുറം വി.കെ. പടിയിൽ ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ സഹോദരങ്ങളായ രണ്ട് പേർ മരിച്ചു....