അമ്പലപ്പുഴയിൽ ബ്യൂട്ടി പാർലറിൽ എ.സി പൊട്ടിത്തെറിച്ച് തീപിടിത്തം; മൂന്ന് ലക്ഷം രൂപയുടെ നഷ്ടം

അമ്പലപ്പുഴ: കച്ചേരി മുക്കിന് കിഴക്കുഭാഗത്ത് പ്രവർത്തിക്കുന്ന ബ്യൂട്ടി ആർട്സ് സ്ഥാപനത്തിൽ എ.സി പൊട്ടിത്തെറിച്ച് തീപിടിത്തം. അപകടത്തിൽ ബ്യൂട്ടി പാർലറും സമീപത്തെ കടമുറിയിലെ സാധനങ്ങളും പൂർണമായും കത്തിനശിച്ചു. ഏകദേശം മൂന്ന് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല.

കഞ്ഞിപ്പാടം മുപ്പത്തിയഞ്ചിൽ ആശയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലാണ് ഇന്ന് രാവിലെ പത്തരയോടെ തീപിടിത്തമുണ്ടായത്. സ്ഥാപനം തുറന്ന ശേഷം ആശ എ.സി ഓൺ ചെയ്ത ഉടൻ പൊട്ടിത്തെറിച്ച് തീ പടരുകയായിരുന്നു. തീ പടർന്നതോടെ ആശ പുറത്തേക്ക് ഓടിയതിനാൽ വലിയ ദുരന്തം ഒഴിവായി.

ബ്യൂട്ടി പാർലറിന് പുറമെ തൊട്ടടുത്ത കടമുറിയിലെ സാധനങ്ങളും പൂർണമായും കത്തിനശിച്ചു. സമീപത്തെ മറ്റൊരു ഗോഡൗണിലേക്കും തീ പടർന്നിരുന്നു.

വിവരമറിഞ്ഞ് തകഴിയിൽ നിന്ന് രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി. അരമണിക്കൂറിലധികം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ പൂർണമായും അണച്ചത്.

കെട്ടിടത്തിന്റെ മുകൾഭാഗത്തായിരുന്നു തീപിടിത്തം ഉണ്ടായത്. കഴിഞ്ഞ നാല് വർഷമായി ഇവിടെ ബ്യൂട്ടി പാർലർ പ്രവർത്തിച്ചുവരികയായിരുന്നു. തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച് കൂടുതൽ പരിശോധനകൾ ആവശ്യമാണ്.

Related news

മെസ്സിയുടെ പേരിലുള്ള സാമ്പത്തിക ക്രമക്കേട്; ജിഎസ്ടി ഡെപ്യൂട്ടി കമ്മീഷണർക്ക് സ്ഥലംമാറ്റം

തിരുവനന്തപുരം: മെസ്സിയുടെ പേരിൽ നടന്ന സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട നികുതിവെട്ടിപ്പ് കേസിൽ...

ബാർ ലൈസൻസ് വിവാദം; എക്സൈസ് കമ്മിഷണർ സീറാം സാംബശിവറാവുവിനെ മാറ്റി

തിരുവനന്തപുരം: ബാർ ലൈസൻസ് വിവാദങ്ങൾക്കൊടുവിൽ എക്സൈസ് കമ്മിഷണർ സീറാം സാംബശിവറാവുവിനെ സ്ഥാനത്തുനിന്ന്...

ബെംഗളൂരുവിൽ നടുക്കുന്ന കൂട്ടക്കൊല; ഭാര്യയുൾപ്പെടെ ഏഴുപേരെ കൊലപ്പെടുത്തി ടാക്സി ഡ്രൈവർ

ബെംഗളൂരു: കുടുംബവഴക്കിനെ തുടർന്ന് ഭാര്യയുൾപ്പെടെ ഏഴുപേരെ കൊലപ്പെടുത്തിയ കേസിൽ ടാക്സി ഡ്രൈവർ...

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്; പവന് 1,960 രൂപ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. ഇന്ന് 22 കാരറ്റ് സ്വർണത്തിന്...

അഭിറാം കൊലപാതകം: മൃതദേഹം മാറ്റാനുള്ള നീക്കം കനത്ത മഴയിൽ പാളി; ഗൂഢാലോചനയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം: പാങ്ങപ്പാറയിലെ പ്ലസ് വൺ വിദ്യാർഥി അഭിറാമിന്റെ കൊലപാതകത്തിൽ ഗൂഢാലോചനയുടെ കൂടുതൽ...