സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്രസർക്കാർ

സോഷ്യൽ മീഡിയയിൽ ഉപയോക്താക്കൾ പങ്കുവെക്കുന്ന ഉള്ളടക്കങ്ങളുടെ പേരിൽ പ്ലാറ്റ്‌ഫോം കമ്പനികളെയും നേരിട്ട് നിയമപരമായി ഉത്തരവാദികളാക്കുന്ന തരത്തിൽ ഐടി നിയമത്തിൽ ഭേദഗതി കൊണ്ടുവരാനാണ് കേന്ദ്രത്തിന്റെ ആലോചന. ഇതിനായി ഐടി ആക്ടിലെ 79-ാം വകുപ്പ് ഭേദഗതി ചെയ്യുന്നത് പരിഗണനയിലാണ്.

നിലവിൽ ഉപയോക്താക്കൾ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കങ്ങളുടെ പേരിൽ സോഷ്യൽ മീഡിയ കമ്പനികൾക്ക് നിയമപരമായ പരിരക്ഷയുണ്ട്. ഈ പരിരക്ഷ പരിമിതപ്പെടുത്തുന്നതോടെ നിയമവിരുദ്ധമോ വിവാദപരമോ ആയ ഉള്ളടക്കങ്ങളുടെ പേരിൽ എക്സ്, യൂട്യൂബ്, മെറ്റ തുടങ്ങിയ കമ്പനികൾക്കെതിരെ നേരിട്ട് നിയമനടപടി സ്വീകരിക്കാൻ സർക്കാരിന് സാധിച്ചേക്കും.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ കേവലം ഉള്ളടക്കം കൈമാറുന്ന സംവിധാനങ്ങൾ മാത്രമല്ലെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ. അൽഗോരിതങ്ങൾ ഉപയോഗിച്ച് ഉപയോക്താക്കൾ കാണുന്ന ഉള്ളടക്കം നിയന്ത്രിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിൽ കമ്പനികൾക്ക് സജീവമായ പങ്കുണ്ടെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ഉള്ളടക്കത്തിൽ നേരിട്ട് ഇടപെടാത്ത ഇന്റർനെറ്റ് സേവനദാതാക്കൾ, ടെലികോം കമ്പനികൾ, പിയർ-ടു-പിയർ മെസേജിങ് പ്ലാറ്റ്‌ഫോമുകൾ തുടങ്ങിയവയ്ക്ക് നിലവിലെ നിയമപരിരക്ഷ തുടരാമോ എന്നതും സർക്കാർ പരിശോധിക്കുന്നുണ്ട്.

കഴിഞ്ഞ ഏതാനും മാസങ്ങളായി കേന്ദ്രസർക്കാരും സോഷ്യൽ മീഡിയ കമ്പനികളും തമ്മിലുള്ള തർക്കങ്ങൾ ശക്തമായ സാഹചര്യത്തിലാണ് പുതിയ നീക്കം. വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അപ്‌ലോഡ് ചെയ്ത വീഡിയോ ഇന്ത്യയിൽ താൽക്കാലികമായി തടഞ്ഞുവെച്ചതിനെത്തുടർന്ന് ജൂലൈയിൽ ഐടി മന്ത്രാലയം മെറ്റയുടെ ആഗോള നയവിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയിരുന്നു.

ഐടി നിയമത്തിലെ ഭേദഗതി നടപ്പിലായാൽ ഇന്ത്യയിൽ പ്രവർത്തിക്കുന്ന വൻകിട സോഷ്യൽ മീഡിയ കമ്പനികളുടെ നിയമപരമായ ഉത്തരവാദിത്തത്തിലും പ്രവർത്തനരീതിയിലും നിർണായക മാറ്റങ്ങളുണ്ടായേക്കും.

Related news

ഒപ്പം താമസിച്ചിരുന്ന പെൺസുഹൃത്തിനെ ക്രൂരമായി മർദ്ദിച്ച ക്രിമിനൽ കേസ് പ്രതി ‘തോക്ക് ഷാജി’ അറസ്റ്റിൽ

ഒപ്പം താമസിച്ചിരുന്ന പെൺസുഹൃത്തിനെ ക്രൂരമായി മർദ്ദിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച ക്രിമിനൽ കേസ്...

അമേരിക്കൻ തിരഞ്ഞെടുപ്പ് ഫലം; ട്രംപിനെ പരിഹസിച്ച് അഭിജീത് ദീപ്‌കെ

അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് തിരിച്ചടി നേരിട്ടതിന് പിന്നാലെ പ്രസിഡന്റ്...

അനിൽ അംബാനി ഗ്രൂപ്പിന് വീണ്ടും തിരിച്ചടി; 510 കോടിയിലധികം രൂപയുടെ ആസ്തികൾ കണ്ടുകെട്ടി ഇ.ഡി

ന്യൂഡൽഹി: വ്യവസായി അനിൽ അംബാനിയുമായി ബന്ധമുള്ള കമ്പനികളുടെ 510 കോടിയിലധികം രൂപയുടെ...

ഡൽഹിയിൽ വായുമലിനീകരണം അതീവഗുരുതരാവസ്ഥയിൽ; നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു

ഡൽഹിയിൽ വായുമലിനീകരണം അതീവഗുരുതര നിലയിലേക്ക്. ശരാശരി വായു ഗുണനിലവാര സൂചിക 350...

മണിക്കൂറിൽ 249 കിലോമീറ്റർ വേഗതയിൽ കുതിക്കാൻ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ; സവിശേഷതകൾ എന്തൊക്കെ?

ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ നിർമാണം പുരോഗമിക്കുന്നു. മുംബൈ-അഹമ്മദാബാദ് ഹൈസ്പീഡ്...