ഡൽഹിയിൽ വായുമലിനീകരണം അതീവഗുരുതരാവസ്ഥയിൽ; നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു

ഡൽഹിയിൽ വായുമലിനീകരണം അതീവഗുരുതര നിലയിലേക്ക്. ശരാശരി വായു ഗുണനിലവാര സൂചിക 350 കടന്നതോടെ രാജ്യതലസ്ഥാനത്ത് ജനജീവിതം ദുരിതത്തിലായി. പലയിടങ്ങളിലും മലിനീകരണ തോത് 400 കടന്നു. ധോല ക്വാ മേഖലയിൽ ഇന്ന് രാവിലെ രേഖപ്പെടുത്തിയത് 417 ആണ്. ഗാസിപൂരിൽ 410-ഉം രേഖപ്പെടുത്തി.

അടുത്ത ദിവസങ്ങളിൽ മലിനീകരണ തോത് ഇനിയും ഉയർന്നേക്കുമെന്നാണ് വിലയിരുത്തൽ. ഇതോടെ ഡൽഹിയുടെ അതിർത്തികളിൽ പൊലീസ് പരിശോധനയും നിയന്ത്രണങ്ങളും കർശനമാക്കി.

വായുമലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി രാജ്യതലസ്ഥാന മേഖലയിൽ നാളെ മുതൽ കടുത്ത നിയന്ത്രണങ്ങൾ നിലവിൽ വരും. നിർമാണ, പൊളിക്കൽ പ്രവർത്തനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. സർക്കാർ, സ്വകാര്യ ഓഫീസുകളിൽ നേരിട്ട് ഹാജരാകേണ്ട ജീവനക്കാരുടെ എണ്ണം 50 ശതമാനമായി പരിമിതപ്പെടുത്തി.

ഈ മാസം 20-ാം തീയതി വരെയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഇതുസംബന്ധിച്ച് ഡെപ്യൂട്ടി കമ്മിഷണർ ഉത്തരവിറക്കി.

വായുമലിനീകരണം രൂക്ഷമായി തുടരുന്നത് ഡൽഹിയിലെ ആരോഗ്യ-ദൈനംദിന ജീവിതത്തെയും പ്രതികൂലമായി ബാധിക്കുകയാണ്.

Related news

അനിൽ അംബാനി ഗ്രൂപ്പിന് വീണ്ടും തിരിച്ചടി; 510 കോടിയിലധികം രൂപയുടെ ആസ്തികൾ കണ്ടുകെട്ടി ഇ.ഡി

ന്യൂഡൽഹി: വ്യവസായി അനിൽ അംബാനിയുമായി ബന്ധമുള്ള കമ്പനികളുടെ 510 കോടിയിലധികം രൂപയുടെ...

മണിക്കൂറിൽ 249 കിലോമീറ്റർ വേഗതയിൽ കുതിക്കാൻ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ; സവിശേഷതകൾ എന്തൊക്കെ?

ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ നിർമാണം പുരോഗമിക്കുന്നു. മുംബൈ-അഹമ്മദാബാദ് ഹൈസ്പീഡ്...

തീവ്ര ചുഴലിക്കാറ്റായി മുരസു; ആന്ധ്രയിൽ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്

അമരാവതി: തീവ്ര ചുഴലിക്കാറ്റായി ശക്തിപ്രാപിച്ച മുരസു ആന്ധ്രാപ്രദേശ് തീരം ലക്ഷ്യമാക്കി നീങ്ങുന്നു....

വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും വർധിപ്പിച്ചു

രാജ്യത്ത് വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും വർധിപ്പിച്ചു. 19 കിലോഗ്രാം...

ഉത്തരാഖണ്ഡിൽ വീണ്ടും ഹെലികോപ്റ്റർ അപകടം

ഉത്തരാഖണ്ഡ്: മോശം കാലാവസ്ഥയെത്തുടർന്ന് ബദരീനാഥിൽ നിന്ന് മടങ്ങുകയായിരുന്ന ഹെലികോപ്റ്റർ ജോഷിമഠിന് സമീപം...