ജലഗതാഗത വകുപ്പ് ഓഫീസിൽ ആക്രമണം; പ്രതി അറസ്റ്റിൽ

കൊച്ചി: ജലഗതാഗത വകുപ്പ് ഓഫീസിൽ കയറി ജീവനക്കാരെയും മറ്റൊരാളെയും ആക്രമിച്ച കേസിൽ തോപ്പുംപടി സ്വദേശി വിഷ്ണു കണ്ണൻ എന്ന മൈൻഡ് കണ്ണൻ അറസ്റ്റിൽ. 37 വയസാണ്.

എറണാകുളം സെൻട്രൽ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. എറണാകുളം ബോട്ട് ജെട്ടി പരിസരത്തുനിന്നാണ് വിഷ്ണു കണ്ണനെ കസ്റ്റഡിയിലെടുത്തത്.

ഗുണ്ടാലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ഇയാൾക്കെതിരെ നിരവധി ക്രിമിനൽ കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. ജലഗതാഗത വകുപ്പ് ജീവനക്കാരൻ മാഹിനെയും സുഹൃത്ത് നവാസിനെയും ഓഫീസിൽ കയറിയാണ് വിഷ്ണു ആക്രമിച്ചതെന്നും പൊലീസ് പറഞ്ഞു.

സെൻട്രൽ അസിസ്റ്റന്റ് കമ്മിഷണർ സിബി ടോം, ഇൻസ്പെക്ടർ അനീഷ് ജോയ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. എസ്.ഐമാരായ അനസ് തൗഫിക്, വിധുൻ, സുബോധ്, സീനിയർ സി.പി.ഒമാരായ രാജേഷ്, ജിനീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

spot_img

Related news

ശബരിമല ഭക്തരെ തടയാൻ പാടില്ല; സഹാനുഭൂതിയോടെ പെരുമാറണമെന്ന് ആഭ്യന്തരമന്ത്രിയുടെ കർശന നിർദ്ദേശം

തിരുവനന്തപുരം: ശബരിമലയിൽ ഡ്യൂട്ടിക്കെത്തുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശങ്ങളുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല....

ബിജെപി നേതാവിന്റെ നിയമനം വിവാദമായി; സിമെറ്റ് സീനിയർ സൂപ്രണ്ട് രതീഷ് ആർ നായരെ പുറത്താക്കാൻ മന്ത്രിയുടെ നിർദ്ദേശം!

തിരുവനന്തപുരം: ബിജെപി നേതാവിനെ ആരോഗ്യവകുപ്പിൽ നിയമിച്ച നടപടിയില്‍ ഇടപെട്ട് ആരോഗ്യമന്ത്രി കെ...

ആലുവയിൽ എൻഎഡി ജീവനക്കാരനെതിരെ പൊലീസ് കേസ്

ആലുവ: എടത്തല കോമ്പാറയിലെ നേവൽ ആർമമെന്റ് ഡിപ്പോയിലെ ജീവനക്കാരനെതിരെ പൊലീസ് കേസെടുത്തു....

റാഗിങ്: പുതിയ മാർഗനിർദേശങ്ങളുമായി സർക്കാർ

കൊച്ചി: റാഗിങ് കുറ്റം തെളിഞ്ഞാൽ ശിക്ഷയ്‌ക്കൊപ്പം വിദ്യാർഥിയെ പഠിക്കുന്ന സ്ഥാപനത്തിൽ നിന്ന്...

സംസ്ഥാനത്ത് നാല് ദിവസം മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസവും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ...