റാഗിങ്: പുതിയ മാർഗനിർദേശങ്ങളുമായി സർക്കാർ

കൊച്ചി: റാഗിങ് കുറ്റം തെളിഞ്ഞാൽ ശിക്ഷയ്‌ക്കൊപ്പം വിദ്യാർഥിയെ പഠിക്കുന്ന സ്ഥാപനത്തിൽ നിന്ന് പുറത്താക്കുകയും മൂന്ന് വർഷത്തേക്ക് മറ്റേതെങ്കിലും വിദ്യാഭ്യാസ സ്ഥാപനത്തിൽ പ്രവേശനം വിലക്കുകയും ചെയ്യുമെന്ന് സർക്കാർ.

ഹൈക്കോടതി നിർദേശപ്രകാരം തയ്യാറാക്കിയ റാഗിങ് വിരുദ്ധ മാർഗനിർദേശങ്ങൾ കോടതിയെ അറിയിക്കുന്നതിനിടെയാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. മാർഗനിർദേശങ്ങൾ രണ്ടാഴ്ചയ്ക്കുള്ളിൽ വിജ്ഞാപനം ചെയ്യണമെന്ന് ഹൈക്കോടതി നിർദേശിച്ചു.

പുതിയ റാഗിങ് നിരോധന നിയമം പാസാക്കുന്നതിലെ കാലതാമസം കണക്കിലെടുത്താണ് മാർഗനിർദേശങ്ങൾ തയ്യാറാക്കിയതെന്ന് സർക്കാർ കോടതിയെ അറിയിച്ചു. കരട് ബില്ലിലെ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് മാർഗരേഖ തയ്യാറാക്കിയത്.

ഹോസ്റ്റലുകൾ, പൊതുസ്ഥലങ്ങൾ, പൊതു-സ്വകാര്യ വാഹനങ്ങൾ എന്നിവിടങ്ങളിൽ നടക്കുന്ന ഉപദ്രവങ്ങളും റാഗിങ്ങിന്റെ പരിധിയിൽ വരും. ദേഹനിന്ദ ഉൾപ്പെടെയുള്ള പ്രവൃത്തികളും റാഗിങ്ങായി കണക്കാക്കും. സീനിയർ വിദ്യാർഥികൾ അക്കാദമിക് പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്നതും റാഗിങ്ങായി പരിഗണിക്കും.

ഡിജിറ്റൽ റാഗിങ്ങും ഗുരുതര കുറ്റമാണെന്ന് മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നു. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആന്റി റാഗിങ് കമ്മിറ്റി, ആന്റി റാഗിങ് സ്ക്വാഡ്, മെന്ററിങ് സെൽ, വെൽനെസ് ക്ലിനിക് അല്ലെങ്കിൽ കൗൺസലിങ് സെൽ എന്നിവയിൽ ഏതെങ്കിലും സംവിധാനം നിർബന്ധമായും ഉണ്ടായിരിക്കണമെന്നും മാർഗനിർദേശത്തിൽ പറയുന്നു.

spot_img

Related news

ശബരിമല ഭക്തരെ തടയാൻ പാടില്ല; സഹാനുഭൂതിയോടെ പെരുമാറണമെന്ന് ആഭ്യന്തരമന്ത്രിയുടെ കർശന നിർദ്ദേശം

തിരുവനന്തപുരം: ശബരിമലയിൽ ഡ്യൂട്ടിക്കെത്തുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശങ്ങളുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല....

ബിജെപി നേതാവിന്റെ നിയമനം വിവാദമായി; സിമെറ്റ് സീനിയർ സൂപ്രണ്ട് രതീഷ് ആർ നായരെ പുറത്താക്കാൻ മന്ത്രിയുടെ നിർദ്ദേശം!

തിരുവനന്തപുരം: ബിജെപി നേതാവിനെ ആരോഗ്യവകുപ്പിൽ നിയമിച്ച നടപടിയില്‍ ഇടപെട്ട് ആരോഗ്യമന്ത്രി കെ...

ആലുവയിൽ എൻഎഡി ജീവനക്കാരനെതിരെ പൊലീസ് കേസ്

ആലുവ: എടത്തല കോമ്പാറയിലെ നേവൽ ആർമമെന്റ് ഡിപ്പോയിലെ ജീവനക്കാരനെതിരെ പൊലീസ് കേസെടുത്തു....

ജലഗതാഗത വകുപ്പ് ഓഫീസിൽ ആക്രമണം; പ്രതി അറസ്റ്റിൽ

കൊച്ചി: ജലഗതാഗത വകുപ്പ് ഓഫീസിൽ കയറി ജീവനക്കാരെയും മറ്റൊരാളെയും ആക്രമിച്ച കേസിൽ...

സംസ്ഥാനത്ത് നാല് ദിവസം മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസവും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ...