മരുന്ന് നിർമ്മാണ ശാലയിൽ ബോയിലർ പൊട്ടിത്തെറിച്ചു; അഞ്ച് തൊഴിലാളികൾ മരിച്ചു

തിരുപ്പതി: ആന്ധ്രാപ്രദേശിലെ തിരുപ്പതി ജില്ലയിൽ മരുന്ന് നിർമ്മാണ ശാലയിൽ ബോയിലർ പൊട്ടിത്തെറിച്ച് അഞ്ച് തൊഴിലാളികൾ മരിച്ചു. ശ്രീ സിറ്റി സ്പെഷ്യൽ ഇക്കണോമിക് സോണിലെ ടി.ഐ.എൽ ഹെൽത്ത്‌കെയർ പ്ലാന്റിലാണ് സ്ഫോടനം ഉണ്ടായത്.

ഇന്ന് രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം. രാവിലത്തെ ഷിഫ്റ്റിൽ ജോലി ചെയ്തിരുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. സ്ഫോടനത്തിൽ പത്തോളം പേർക്ക് ഗുരുതരമായി പരിക്കേറ്റതായാണ് വിവരം.

സ്ഫോടനത്തിന്റെ ആഘാതത്തിൽ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നു. പ്രദേശമാകെ പുക നിറഞ്ഞതോടെ രക്ഷാപ്രവർത്തനം ദുഷ്കരമായി. വിവരമറിഞ്ഞയുടൻ ശ്രീ സിറ്റി പൊലീസും അഗ്നിരക്ഷാ സേനയും ആംബുലൻസുകളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.

തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ പുറത്തെടുത്ത് സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.

അപകടത്തിന് പിന്നാലെ പൊലീസും വ്യവസായ സുരക്ഷാ വിഭാഗവും സ്ഥലത്ത് പ്രാഥമിക അന്വേഷണം ആരംഭിച്ചു. സാങ്കേതിക തകരാറാണോ സുരക്ഷാ മാനദണ്ഡങ്ങളിലെ വീഴ്ചയാണോ സ്ഫോടനത്തിന് കാരണമെന്ന് കണ്ടെത്തുന്നതിനായി കമ്പനി അധികൃതരിൽനിന്നും വിവരങ്ങൾ ശേഖരിച്ചുവരികയാണ്.

സംഭവത്തിൽ ആന്ധ്രാപ്രദേശ് സർക്കാർ അനുശോചിച്ചു. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ ജില്ലാ ഭരണകൂടത്തിന് നിർദേശം നൽകിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

spot_img

Related news

ഇന്ത്യ–ബ്രസീൽ ഫുട്ബോൾ പോരാട്ടം ഇന്ന്

കൊൽക്കത്ത: ഫുട്ബോൾ ആരാധകർ കാത്തിരുന്ന ഇന്ത്യ–ബ്രസീൽ പോരാട്ടത്തിന് ഇന്ന് കൊൽക്കത്തയിൽ കിക്കോഫ്....

മുല്ലപ്പെരിയാറിൽ മഴയ്ക്കായി തമിഴ്നാട് കർഷകരുടെ പ്രാർത്ഥന

ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തും തേനി ജില്ലയിലും മഴ ലഭിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട്ടിൽ...

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം; ഡൽഹിയിൽ പ്രതിപക്ഷ യുവജന-വിദ്യാർഥി മാർച്ച് തടഞ്ഞു

ഡൽഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് പ്രതിഷേധം...

ഇന്ന് ഗാന്ധിജയന്തി: ലോകത്തിന് അഹിംസയുടെ സന്ദേശം പകർന്ന മഹാത്മാവിന്റെ 157-ാം ജന്മവാർഷികം

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 157-ാം ജന്മവാർഷികദിനമാണ് ഇന്ന്. സത്യവും അഹിംസയും ആയുധമാക്കി ബ്രിട്ടീഷ്...

വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വീണ്ടും വർധന

രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില വർധിപ്പിച്ചു. സിലിണ്ടറിന് 62 രൂപ...