മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയെന്ന് പരാതി; രണ്ട് പേർ അറസ്റ്റിൽ

തിരുവനന്തപുരം: തലസ്ഥാനത്തെ വിവിധ ഫിനാൻസ് സ്ഥാപനങ്ങളിൽ മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയെന്ന പരാതിയിൽ രണ്ട് പേർ അറസ്റ്റിൽ. പൂന്തുറ സ്വദേശികളായ നാസർ, 45, ഷർജാദ്, 25, എന്നിവരെയാണ് വെള്ളറടയിൽനിന്ന് പൊലീസ് പിടികൂടിയത്.

നെയ്യാർ ഡാം പൊലീസ് സ്റ്റേഷൻ പരിധിയിലെ പരുത്തിപ്പള്ളിയിലും അമ്പൂരിക്ക് സമീപമുള്ള ഫിനാൻസ് സ്ഥാപനങ്ങളിലുമാണ് ഇരുവരും സമാന രീതിയിൽ തട്ടിപ്പ് നടത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

സെപ്റ്റംബർ 25ന് പരുത്തിപ്പള്ളിയിലെ സ്ഥാപനത്തിൽ 10 ഗ്രാം തൂക്കമുള്ള വള പണയംവെച്ച് 90,000 രൂപ കൈപ്പറ്റിയെന്നാണ് പരാതി. ആധാർ കാർഡ് പിന്നീട് എത്തിച്ച് നൽകാമെന്ന് പറഞ്ഞായിരുന്നു പണം വാങ്ങിയത്.

തുടർന്ന് ഒക്ടോബർ ഒന്നിന് അമ്പൂരിക്ക് സമീപമുള്ള മറ്റൊരു സ്ഥാപനത്തിലും 10 ഗ്രാം തൂക്കമുള്ള വള പണയംവെച്ച് ഒരു ലക്ഷം രൂപ കൈപ്പറ്റിയതായാണ് വിവരം.

സംശയം തോന്നിയതിനെ തുടർന്ന് ഫിനാൻസ് സ്ഥാപന ഉടമ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് ഇരുവരെയും തിരിച്ചറിഞ്ഞു. തുടർന്ന് വിവരങ്ങൾ വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ കൈമാറി.

വെള്ളറടയിൽ സമാനമായ തട്ടിപ്പ് നടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

spot_img

Related news

വീടിന്റെ ചുമരിടിഞ്ഞ് വീണ് ഉറങ്ങിക്കിടന്നയാൾ മരിച്ചു

പാലക്കാട്: ശക്തമായ മഴയിൽ വീടിന്റെ ചുമരിടിഞ്ഞുവീണ് ഉറങ്ങിക്കിടന്നയാൾ മരിച്ചു. നെന്മാറ പുത്തൻതറ...

ആർമി ഉദ്യോഗസ്ഥൻ ചമഞ്ഞ് വിവാഹ വാഗ്ദാനം; യുവതിയിൽ നിന്ന് നാല് ലക്ഷത്തോളം രൂപ തട്ടിയ പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: ആർമി ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിവാഹ വാഗ്ദാനം നൽകി യുവതിയിൽ നിന്ന്...

മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന പേരിലെ തട്ടിപ്പ്; മുൻ മന്ത്രി വി. അബ്ദുറഹിമാന്റെ പങ്ക് അന്വേഷിക്കുന്നു

തിരുവനന്തപുരം: ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന പേരിൽ നടന്ന തട്ടിപ്പ് കേസിൽ മുൻ...

മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണ കേസ്: ആന്റോ അഗസ്റ്റിനെ വീണ്ടും ചോദ്യം ചെയ്യും

കൊച്ചി: മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണവുമായി ബന്ധപ്പെട്ട കേസിൽ ഒന്നാം പ്രതിയായ...

കുട്ടികൾക്കുള്ള പ്രതിരോധമരുന്നിനും ക്ഷാമം; സംസ്ഥാനത്ത് വൈറ്റമിൻ എയും വാക്സിനും ലഭ്യമല്ല

തിരുവനന്തപുരം: സംസ്ഥാനത്തെ മരുന്നുക്ഷാമം കുട്ടികളിലേക്കും. അഞ്ചു വയസ്സുവരെയുള്ള കുട്ടികൾക്ക് നൽകേണ്ട വൈറ്റമിൻ...