ആന്റോ അഗസ്റ്റിന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ നീക്കം ചെയ്തു; ഡിവിഡി സ്റ്റോറേജ് കാണാനില്ലെന്ന് എക്സൈസ്

അബ്കാരി കേസിൽ റിമാൻഡിൽ കഴിയുന്ന റിപ്പോർട്ടർ ടി.വി. മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിന്റെ വയനാട് വാഴവറ്റയിലെ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ ഇല്ലെന്ന് എക്സൈസ്. വീട്ടിലെ 22 ക്യാമറകളിലും ദൃശ്യങ്ങളില്ലെന്നാണ് എക്സൈസിന്റെ കണ്ടെത്തൽ. ദൃശ്യങ്ങൾ സൂക്ഷിച്ചിരുന്ന ഡിവിഡി സ്റ്റോറേജ് എടുത്തുമാറ്റിയ നിലയിലാണെന്നും പരിശോധനയിൽ കണ്ടെത്തി.

ആന്റോ അഗസ്റ്റിന്റെ സാന്നിധ്യത്തിൽ വീട്ടിൽ നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. തെളിവ് നശിപ്പിച്ചതാണോയെന്ന സംശയവും എക്സൈസ് ഉന്നയിക്കുന്നുണ്ട്.

അതേസമയം, വാഴവറ്റയിലെ വീടിന്റെ വൈദ്യുതി കണക്ഷൻ ആന്റോ അഗസ്റ്റിന്റെ പേരിലാണെന്ന് തെളിയിക്കുന്ന രേഖകൾ എക്സൈസിന് ലഭിച്ചു. ഒടുവിലത്തെ വൈദ്യുതി ബില്ലും ആന്റോയുടെ പേരിലാണ് അടച്ചതെന്നും കണ്ടെത്തി.

വാഴവറ്റയിലെ വീട് തന്റേതല്ലെന്ന വാദത്തിൽ ആന്റോ അഗസ്റ്റിൻ ഉറച്ചുനിൽക്കുകയാണ്. എന്നാൽ ജി.എസ്.ടി വകുപ്പിന് നൽകിയ മൊഴിയിലെ വിലാസം വാഴവറ്റയിലെ ഇതേ വീടിന്റേതാണെന്നും എക്സൈസ് ചൂണ്ടിക്കാട്ടുന്നു.

അനധികൃത നിർമാണം ഉൾപ്പെടെയുള്ള കാര്യങ്ങളും കസ്റ്റഡി അപേക്ഷയിൽ എക്സൈസ് ഉയർത്തിക്കാട്ടും. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ആന്റോ അഗസ്റ്റിനെ റിമാൻഡ് ചെയ്ത് മാനന്തവാടി ജില്ലാ ജയിലിലേക്ക് മാറ്റിയിരുന്നു.

ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കും.

spot_img

Related news

മാസപ്പടി കേസിൽ അന്വേഷണ പ്രഖ്യാപനം; ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് പി.എ. മുഹമ്മദ് റിയാസ് എം.എൽ.എ

തിരുവനന്തപുരം: മാസപ്പടി കേസിൽ ഇഡിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ സർക്കാർ അന്വേഷണത്തിനൊരുങ്ങുന്നതിൽ പ്രതികരണവുമായി...

CDITൽ വിജിലൻസ് അന്വേഷണം; 10 വർഷത്തെ നിയമനങ്ങൾ പരിശോധിക്കും

തിരുവനന്തപുരം: സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് ഇമേജിംഗ് ടെക്‌നോളജി (CDIT)യിൽ വിജിലൻസ്...

സിഎംആര്‍എല്‍-എക്‌സാലോജിക് വിവാദം: ഇ ഡി ശുപാര്‍ശയില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരവകുപ്പ്

തിരുവനന്തപുരം: ഏറെ കോളിളക്കം സൃഷ്ടിച്ച സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ നിര്‍ണായക വഴിത്തിരിവ്....

അഭിമന്യു കൊലക്കേസ്: രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ അപേക്ഷ തള്ളി കോടതി; വിചാരണ ഒക്ടോബർ 15-ന്

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർഥി അഭിമന്യു കൊലക്കേസിൽ പ്രതികളുടെ രഹസ്യ...

വാക്കുതർക്കത്തിനിടയിൽ ഭാര്യയെ ഷാൾ ഉപയോഗിച്ച് കഴുത്തുഞെരിച്ചു കൊന്നു, ഭർത്താവ് കസ്റ്റഡിയിൽ

പാലക്കാട്: പാലക്കാട് കൊടുവായൂരില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ചു കൊന്നു. കൊടുവായൂര്‍...