കെ.എസ്.യു പ്രവർത്തകനെ മർദിച്ചെന്ന് പരാതി; എട്ട് എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസ്
കണ്ണൂർ: കെ.എസ്.യു പ്രവർത്തകനെ മർദിച്ചെന്ന പരാതിയിൽ എട്ട് എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസ്. വെള്ളിയാഴ്ച വൈകിട്ട് കണ്ണൂർ താഴെ ചൊവ്വയിലാണ് സംഭവം.
കോളേജ് വിട്ട് വീട്ടിലേക്ക് പോകുകയായിരുന്ന കണ്ണൂർ കാട്ടാമ്പള്ളിയിലെ പി. അഭിനവിനെ എസ്.എഫ്.ഐ പ്രവർത്തകർ മർദിച്ചെന്നാണ് പരാതി. സ്‌കൂട്ടർ തടഞ്ഞുനിർത്തിയ ശേഷം താക്കോൽ ഊരിയെടുത്ത് സ്റ്റീൽ വളയും ഇരുമ്പ് പൈപ്പും ഉപയോഗിച്ച് മർദിച്ചെന്നാണ് പരാതിയിൽ പറയുന്നത്.
പരിക്കേറ്റ അഭിനവ് കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
കായംകുളത്ത് എസ്.എഫ്.ഐ–കെ.എസ്.യു സംഘർഷം; നാല് പേർ അറസ്റ്റിൽ
കായംകുളം: എസ്.എഫ്.ഐ–കെ.എസ്.യു സംഘർഷവുമായി ബന്ധപ്പെട്ട് നാല് എസ്.എഫ്.ഐ പ്രവർത്തകർ അറസ്റ്റിൽ. അമ്പതിലേറെ എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.
പൊലീസിനെ ആക്രമിച്ചതിനും പൊതുമുതൽ നശിപ്പിച്ചതിനുമാണ് ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടെ ചുമത്തി കേസെടുത്തത്.
എം.എസ്.എം കോളേജിലെ തിരഞ്ഞെടുപ്പ് വിജയാഘോഷ പ്രകടനത്തിനിടെയാണ് സംഘർഷമുണ്ടായത്. കോൺഗ്രസ് ഓഫീസിലേക്ക് കല്ലെറിഞ്ഞതിനെ തുടർന്നാണ് എസ്.എഫ്.ഐ–കെ.എസ്.യു പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയതെന്നാണ് പൊലീസ് പറയുന്നത്.




