കണ്ണൂർ: 10 വർഷം മുമ്പ് കാണാതായ മകളെ കണ്ടെത്താൻ ആഭ്യന്തരമന്ത്രിക്ക് പരാതി നൽകി അച്ഛൻ. കണ്ണൂർ കുറ്റ്യാട്ടൂരിലെ മുഹമ്മദലിയാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക് കത്ത് നൽകിയത്. 19കാരിയായ ഹസ്റത്ത് കണ്ണൂർ കോട്ട കാണാനെന്ന് പറഞ്ഞായിരുന്നു വീട്ടിൽ നിന്ന് ഇറങ്ങിയത്. അന്ന് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന് ഉൾപ്പെടെ പരാതി നൽകിയിട്ടും അന്വേഷണം എങ്ങുമെത്തിയില്ലെന്ന് മുഹമ്മദാലി പറയുന്നു.




