അമ്മൂമ്മയെ ചെറുമകൻ കഴുത്തറുത്ത് കൊന്നു

തിരുവനന്തപുരം: ചാന്നാങ്കരയിൽ അമ്മൂമ്മയെ ചെറുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തിയതായി പരാതി.

ചാന്നാങ്കര സ്വദേശി മെഴ്‌സി, 65, ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം.

മെഴ്‌സിയുടെ മകളുടെ മകൻ ഷിബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വീട്ടിൽ നിരന്തരം വഴക്കുണ്ടാകാറുണ്ടായിരുന്നുവെന്നാണ് വിവരം. ഇന്ന് രാവിലെയും ഇരുവരും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് മെഴ്‌സിയെ ഷിബിൻ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

കത്തിയുമായി വീട്ടിൽനിന്ന് പുറത്തിറങ്ങിയ ഷിബിൻ സമീപവാസികളോട് താനാണ് കൊല നടത്തിയതെന്ന് പറഞ്ഞതായും വിവരമുണ്ട്. തുടർന്ന് സ്ഥലത്തുനിന്ന് രക്ഷപ്പെട്ട ഇയാളെ കഠിനംകുളത്തുവച്ച് പൊലീസ് പിടികൂടുകയായിരുന്നു.

മരണം സ്ഥിരീകരിച്ചിട്ടില്ലാതിരുന്നതിനാൽ കഠിനംകുളം പൊലീസ് മെഴ്‌സിയെ ഉടൻ ആംബുലൻസിൽ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെത്തിച്ചു. എന്നാൽ മെഴ്‌സി മരണപ്പെട്ടതായി പിന്നീട് സ്ഥിരീകരിച്ചു.

മെഴ്‌സി മത്സ്യവിൽപ്പന നടത്തി വരികയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

spot_img

Related news

കാർ പിന്നോട്ടെടുക്കുന്നത് ചോദ്യം ചെയ്ത യുവാക്കളെ മർദിച്ചു കൊലപ്പെടുത്താൻ ശ്രമം; കൊലക്കേസ് പ്രതിയടക്കം മൂന്നുപേർ അറസ്റ്റിൽ

ഹരിപ്പാട്: ബാറിനുമുന്നിൽ കാർ പിന്നോട്ടെടുക്കുന്നതിനിടലുണ്ടായ തർക്കത്തെത്തുടർന്ന് യുവാക്കളെ മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച...

മരക്കൊമ്പില്‍ വീടൊരുക്കി ഒളിവ്; 40 കേസുകളില്‍ പ്രതിയായ കൊടുംക്രിമിനല്‍ ‘ജംബുലിംഗം സുരേഷ്’ ബാലരാമപുരത്ത് പിടിയില്‍

തിരുവനന്തപുരം: നാൽപ്പതോളം കേസുകളിൽ പ്രതിയായ കൊടുംക്രിമിനൽ ബാലരാമപുരത്ത് പൊലീസിന്റെ പിടിയിൽ. പുന്നക്കാട്...

വൈക്കത്ത് കുടുംബപ്രശ്നങ്ങളെത്തുടര്‍ന്ന് യൂട്യൂബര്‍ വാടകവീട്ടില്‍ ജീവനൊടുക്കി

കോട്ടയം: യൂട്യൂബറെ വാടക വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെമ്പ് സ്വദേശിനി...

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സെക്യൂരിറ്റി ജീവനക്കാരന് കുത്തേറ്റു; പ്രസാദഊട്ട് ലഭിക്കാത്തതിനെത്തുടര്‍ന്ന് ആക്രമണം

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരന് കുത്തേറ്റു. ചെറുതുരുത്തി പൈങ്കുളം സ്വദേശി...

വിൽപനയ്ക്കായി കഞ്ചാവ് കടത്തിയ പ്രതി പത്തനാപുരം പൊലീസിന്റെ പിടിയിൽ

കൊല്ലം: വിൽപന നടത്തുന്നതിനായി കടത്തിക്കൊണ്ടുവന്ന 1.210 കിലോഗ്രാം കഞ്ചാവുമായി 42കാരൻ പിടിയിൽ....