16 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിച്ച് ജഗദീഷ്, മുകേഷ്, സിദ്ദിഖ്, അശോകൻ; ‘പാതിരാക്കുറുക്കൻ’ ഒക്ടോബറിൽ

കോമഡി ഫാമിലി എന്റർടെയ്‌നറുമായി 16 വർഷങ്ങൾക്ക് ശേഷം ജഗദീഷ്, മുകേഷ്, സിദ്ദിഖ്, അശോകൻ എന്നിവർ വീണ്ടും ഒരുമിക്കുന്നു. നാലുപേരും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ‘പാതിരാക്കുറുക്കൻ’.

ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത നാലുപേരുടെയും പാട്ടാണ്. ആദ്യമായി ജഗദീഷ്, മുകേഷ്, സിദ്ദിഖ്, അശോകൻ എന്നിവർ ഒരുമിച്ച് ഒരു ഗാനം സിനിമയിൽ ആലപിക്കുന്നുവെന്നതാണ് ചിത്രത്തിന്റെ കൗതുകമുണർത്തുന്ന പ്രത്യേകത.

പ്രശസ്ത താരങ്ങളായ മോഹൻലാലിന്റെയും മഞ്ജു വാര്യരുടെയും സോഷ്യൽ മീഡിയ പേജുകളിലൂടെ പുറത്തിറക്കിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനോടകം സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടി ട്രെൻഡിങ്ങിലാണ്.

അപ്പായ് സിനിമാസിന്റെ ബാനറിൽ സിജോ ജോർജ്ജ് നിർമ്മിക്കുന്ന ചിത്രം നവാഗതനായ ജയേഷ് വേണുഗോപാലാണ് സംവിധാനം ചെയ്യുന്നത്. കോമഡി ത്രില്ലറായി ഒരുങ്ങുന്ന ‘പാതിരാക്കുറുക്കൻ’ ഒക്ടോബറിൽ തിയേറ്ററുകളിലെത്തും.

ജഗദീഷ്, മുകേഷ്, സിദ്ദിഖ്, അശോകൻ എന്നിവർക്കൊപ്പം ഇന്ദ്രൻസ്, നിർമൽ പാലാഴി, വിനീത് തട്ടിൽ, റിയാസ് നർമ്മകല, സുധീർ പറവൂർ, കുട്ടി അഖിൽ, അനീഷ് ഗോപാൽ, ടെസ്സ ജോസഫ്, അജയൻ മാടയ്ക്കൽ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരായ അശ്വിത–അശ്വിജ എന്നിവരും ചിത്രത്തിൽ ശ്രദ്ധേയ വേഷങ്ങളിൽ എത്തുന്നുണ്ട്. താരനിരയും വ്യത്യസ്തമായ കഥാപശ്ചാത്തലവും കോമഡി ത്രില്ലർ സ്വഭാവവും ചേർന്ന ‘പാതിരാക്കുറുക്കൻ’ പ്രേക്ഷകർക്ക് പുതിയൊരു സിനിമാനുഭവമാകുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.

spot_img

Related news

‘ലോക’, ‘കളങ്കാവൽ’, ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’; ഹാട്രിക് ബ്ലോക്ക്ബസ്റ്റർ നേട്ടവുമായി ഫ്യൂച്ചർ റണ്ണപ്പ് ഫിലിംസ്

മലയാള സിനിമകളെ കേരളത്തിന് പുറത്തുള്ള ഇന്ത്യൻ വിപണികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ...

‘സോൾ മേറ്റ്സ്’ ഹ്രസ്വചിത്രം റിലീസ് ചെയ്തു; ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ വിജയക്കുതിപ്പ് തുടരുന്നു

കൊച്ചി: ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് പരിചിതമായ ‘സോൾ...

‘ദൃശ്യം 3’ വൻ വിജയം; നാലാം ഭാഗം പ്രഖ്യാപിച്ച് ആന്റണി പെരുമ്പാവൂർ

മലയാള സിനിമയിലെ ജനപ്രിയ ക്രൈം ത്രില്ലർ ഫ്രാഞ്ചൈസിയായ ‘ദൃശ്യം’ മൂന്നാം ഭാഗത്തിന്...

‘ടോക്സിക്’ പ്രീ റിലീസ് ഇവന്റിൽ അപകടം; സൗണ്ട് സിസ്റ്റം തകർന്നുവീണ് രണ്ട് പേർക്ക് പരുക്ക്

ഹൈദരാബാദ്: മല്ല റെഡ്ഡി സര്‍വകലാശാലയില്‍ ടോക്‌സിക് സിനിമയുടെ പ്രീ റിലീസ് ഇവന്റിനിടെ...