സ്‌നാപ്‌ചാറ്റിലൂടെ പരിചയം; യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ

തിരൂരങ്ങാടി: സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ സ്‌നാപ്‌ചാറ്റ് വഴി പരിചയപ്പെട്ട യുവതിയുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ.

കോഴിക്കോട് കൊയിലാണ്ടി കുറുവങ്ങാട് സ്വദേശി എൻ.കെ. അനന്ദു, 22, വിനെയാണ് തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്.

പെൺകുട്ടിയെ ഭീഷണിപ്പെടുത്തി സ്‌നാപ്‌ചാറ്റ് അക്കൗണ്ടിന്റെ പാസ്‌വേഡ് കൈക്കലാക്കിയ ശേഷമാണ് പ്രതി സ്വകാര്യ ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്.

യുവതിയുടെ പരാതിയുടെയും മൊഴിയുടെയും അടിസ്ഥാനത്തിൽ തിരൂരങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു.

അതിനിടെ പ്രതി വിദേശത്തേക്ക് കടക്കാനുള്ള നീക്കത്തിലായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. വിദേശത്തേക്ക് പോകാൻ ശ്രമിച്ച ദിവസമാണ് പ്രതിയെ പൊലീസ് പിടികൂടിയത്.

തിരൂരങ്ങാടി സി.ഐ പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ സഫുവാൻ, എ.എസ്.ഐമാരായ സുബൈർ, സതീഷ്, മഞ്ജുഷ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related news

വളാഞ്ചേരി റെയ്ഞ്ച് മദ്രസാ മാനേജ്മെന്റ് അസോസിയേഷന് പുതിയ ഭാരവാഹികൾ

വളാഞ്ചേരി റെയ്ഞ്ച് സമസ്ത കേരള മദ്രസാ മാനേജ്മെൻ്റ് അസോസിയേഷൻ ജനറൽ ബോഡി...

പ്രായപൂർത്തിയാകാതെ വാഹനമോടിക്കൽ; സംസ്ഥാനത്ത് പിടിയിലായവരിൽ പകുതിയോളം മലപ്പുറത്ത്

മലപ്പുറം: പ്രായപൂർത്തിയാകാതെ വാഹനമോടിച്ചതിന് സംസ്ഥാനത്ത് പിടിയിലായവരിൽ പകുതിയോളം പേരും മലപ്പുറം ജില്ലയിൽ...

വാറന്റി സേവനം നിഷേധിച്ചു; സാംസങ്ങിന് 58,999 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

മലപ്പുറം: സ്മാർട്ട് വാച്ചിന്റെ തകരാർ പരിഹരിക്കാൻ വാറന്റി സേവനം നിഷേധിച്ച സംഭവത്തിൽ...