കാണാതായി 30 ദിവസം പിന്നിട്ടു; മരിച്ചതായി കണക്കാക്കി അഞ്ചുതെങ്ങ് സ്വദേശി ഷിജിന്റെ ചരമദിനാചരണം നടത്തി കുടുംബം

തിരുവനന്തപുരം: മുതലപ്പൊഴിയിൽ കടലിൽ കാണാതായ അഞ്ചുതെങ്ങ് സ്വദേശി ഷിജിന്റെ മുപ്പതാം ചരമദിനം ആചരിച്ച് കുടുംബം. അഞ്ചുതെങ്ങ് സെന്റ് പീറ്റേഴ്സ് ദേവാലയത്തിലായിരുന്നു ചടങ്ങുകൾ.

ഷിജിനെ കാണാതായി 30 ദിവസം പിന്നിട്ടതോടെയാണ് മരിച്ചതായി കണക്കാക്കി കുടുംബം ചരമദിനച്ചടങ്ങുകൾ നടത്തിയത്. കഴിഞ്ഞ ജൂലൈ 31-നാണ് വള്ളം മറിഞ്ഞതിനെ തുടർന്ന് ഷിജിനെ കടലിൽ കാണാതായത്.

തിരച്ചിൽ നടത്തിയെങ്കിലും ഷിജിനെ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതോടെയാണ് കുടുംബം ഷിജ് മരിച്ചതായി കണക്കാക്കി മുപ്പതാം ചരമദിനം ആചരിച്ചത്.

ഷിജിനെ കണ്ടെത്തുന്നതിൽ അധികൃതർ വീഴ്ച വരുത്തിയെന്നാരോപിച്ച് കുടുംബം നേരത്തെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കാണാതായി എട്ട് ദിവസം പിന്നിട്ടിട്ടും യാതൊരു വിവരവും ലഭിക്കാത്തതിനെ തുടർന്ന് ഷിജിന്റെ ഭാര്യയും കുഞ്ഞും ബന്ധുക്കളും കോസ്റ്റൽ പൊലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു.

എന്നാൽ ഷിജിന്റെ മൃതദേഹം കണ്ടെത്താനാകാത്ത സാഹചര്യത്തിൽ കുടുംബത്തിന് മുന്നിലുള്ളത് കാത്തിരിപ്പിന്റെ വേദനയാണ്. പ്രിയപ്പെട്ടവന്റെ അവസാന വിവരം പോലും ലഭിക്കാതെയാണ് കുടുംബം ചരമദിനച്ചടങ്ങുകൾ നടത്തിയത്.

spot_img

Related news

സവാള വില കുതിച്ചുയരുന്നു; ഡൽഹിയിൽ ചില്ലറ വില 62 രൂപ വരെയായി, ആശ്വാസവുമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: കുടുംബ ബജറ്റിന് കൂടുതൽ ഭാരമായി സവാള വില കുതിക്കുന്നു. ഡൽഹിയിൽ...

കോഴിക്കോട് വിലങ്ങാടിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ കോടതി ജീവനക്കാരൻ കൊല്ലപ്പെട്ടു

കോഴിക്കോട്: വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. വിലങ്ങാട്...

കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിലെ കൊലപാതകം; പ്രതി വിശാഖപട്ടണത്ത് പിടിയിൽ

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ വയോധികനെ കൊലപ്പെടുത്തിയ കേസിൽ പ്രതി...

45 സെക്കൻഡിൽ ഗുണനപ്പട്ടിക; ഏഴ് വയസ്സുകാരൻ ഐബക്കിന് അപൂർവ ഓർമശക്തി

കോഴിക്കോട്: ഗുണനപ്പട്ടികകൾ മനപ്പാഠമാക്കി ഏവരെയും അമ്പരപ്പിക്കുകയാണ് കോഴിക്കോട് സ്വദേശിയായ ഏഴ് വയസ്സുകാരൻ...

പള്ളിപ്പുറം പഞ്ചായത്തിൽ ബിജെപി ഭരണം വീണു; എൽഡിഎഫ് – യുഡിഎഫ് സഖ്യത്തിന്റെ അവിശ്വാസപ്രമേയം വിജയിച്ചു

ആലപ്പുഴ: പള്ളിപ്പുറം പഞ്ചായത്തില്‍ അവിശ്വാസപ്രമേയം പാസായതോടെ ബിജെപി ഭരണം വീണു. എല്‍ഡിഎഫും...