സവാള വില കുതിച്ചുയരുന്നു; ഡൽഹിയിൽ ചില്ലറ വില 62 രൂപ വരെയായി, ആശ്വാസവുമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: കുടുംബ ബജറ്റിന് കൂടുതൽ ഭാരമായി സവാള വില കുതിക്കുന്നു. ഡൽഹിയിൽ സവാളയുടെ ചില്ലറ വില കിലോയ്ക്ക് 62 രൂപ വരെ ഉയർന്നു. രാജ്യത്തെ പല വിപണികളിലും സവാള വില 60 മുതൽ 65 രൂപ വരെയെത്തിയതായാണ് റിപ്പോർട്ട്.

കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, അമിത ലാഭമെടുക്കൽ എന്നിവയാണ് വിലക്കയറ്റത്തിന് കാരണമാകുന്നതെന്ന് കേന്ദ്ര സർക്കാർ ആരോപിച്ചു. സവാള വില ഉയരുന്നതിന് ഇടനിലക്കാരാണ് പ്രധാനമായും ഉത്തരവാദികളെന്ന് കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു.

അതേസമയം വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ ഇടപെടൽ ശക്തമാക്കി. നാഫെഡ്, എൻ.സി.സി.എഫ് എന്നിവയുടെ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ, കേന്ദ്രീയ ഭണ്ഡാർ, മൊബൈൽ വാനുകൾ എന്നിവ വഴി കിലോയ്ക്ക് 35 രൂപ നിരക്കിൽ സവാള വിൽക്കുമെന്ന് കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ-പൊതുവിതരണ മന്ത്രാലയം അറിയിച്ചു.

സർക്കാരിന്റെ ബഫർ സ്റ്റോക്കിലുള്ള സവാള ഘട്ടംഘട്ടമായി വിപണിയിലെത്തിച്ച് ലഭ്യത വർധിപ്പിക്കാനാണ് നീക്കം. റെയിൽവേ വഴിയും റോഡ് മാർഗവും പ്രധാന ഉപഭോഗ കേന്ദ്രങ്ങളിലേക്ക് സവാള എത്തിക്കും.

ഏകദേശം 800 ടൺ സവാളയാണ് അടിയന്തരമായി പ്രധാന ഉപഭോഗ കേന്ദ്രങ്ങളിലെത്തിച്ച് സർക്കാർ ഔട്ട്‌ലെറ്റുകൾ വഴി കിലോയ്ക്ക് 35 രൂപ നിരക്കിൽ വിൽക്കുന്നത്.

ഉത്സവ സീസണിലെ ആവശ്യകത നിറവേറ്റാൻ ആവശ്യമായ സവാള രാജ്യത്ത് ലഭ്യമാണെന്നും നിലവിൽ കയറ്റുമതി നിരോധനം പരിഗണിക്കുന്നില്ലെന്നും മന്ത്രി ശിവരാജ് സിങ് ചൗഹാൻ വ്യക്തമാക്കി.

അതേസമയം, കർഷകർക്ക് ലഭിക്കുന്ന വിലയും ചില്ലറ വിപണിയിലെ വിലയും തമ്മിൽ വലിയ അന്തരമുണ്ടെന്ന് കർഷക സംഘടനകൾ ആരോപിച്ചു. സവാള വില കുത്തനെ ഇടിഞ്ഞ സമയത്ത് മഹാരാഷ്ട്രയിലെ കർഷകരിൽനിന്ന് സർക്കാർ നേരത്തെ സവാള സംഭരിച്ചിരുന്നുവെന്നും, കർഷകർ തങ്ങളുടെ സ്റ്റോക്കിന്റെ ഭൂരിഭാഗവും വിറ്റഴിച്ചതിന് ശേഷമാണ് ചില്ലറ വില ഉയർന്നതെന്നും മന്ത്രി പറഞ്ഞു.

അന്തിമ വിലയിൽ കർഷകർക്ക് ന്യായമായ വിഹിതം ലഭിക്കുന്നുണ്ടോ എന്നത് പരിശോധിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി. വിലക്കയറ്റം നിയന്ത്രിക്കാനും ഉപഭോക്താക്കൾക്ക് ആശ്വാസം നൽകാനുമുള്ള സർക്കാർ ഇടപെടൽ വരും ദിവസങ്ങളിലും തുടരുമെന്നാണ് സൂചന.

spot_img

Related news

തൃശൂരിൽ പിതാവിനെ മകൻ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി; പ്രതി ലഹരിക്ക് അടിമയെന്ന് പൊലീസ്

തൃശ്ശൂർ: തൊയക്കാവിൽ പിതാവിനെ മകൻ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി. വേലിയത്ത് കുമാരൻ (72)...

കോഴിക്കോട് വിലങ്ങാടിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ കോടതി ജീവനക്കാരൻ കൊല്ലപ്പെട്ടു

കോഴിക്കോട്: വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. വിലങ്ങാട്...

കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിലെ കൊലപാതകം; പ്രതി വിശാഖപട്ടണത്ത് പിടിയിൽ

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ വയോധികനെ കൊലപ്പെടുത്തിയ കേസിൽ പ്രതി...

കാണാതായി 30 ദിവസം പിന്നിട്ടു; മരിച്ചതായി കണക്കാക്കി അഞ്ചുതെങ്ങ് സ്വദേശി ഷിജിന്റെ ചരമദിനാചരണം നടത്തി കുടുംബം

തിരുവനന്തപുരം: മുതലപ്പൊഴിയിൽ കടലിൽ കാണാതായ അഞ്ചുതെങ്ങ് സ്വദേശി ഷിജിന്റെ മുപ്പതാം ചരമദിനം...

45 സെക്കൻഡിൽ ഗുണനപ്പട്ടിക; ഏഴ് വയസ്സുകാരൻ ഐബക്കിന് അപൂർവ ഓർമശക്തി

കോഴിക്കോട്: ഗുണനപ്പട്ടികകൾ മനപ്പാഠമാക്കി ഏവരെയും അമ്പരപ്പിക്കുകയാണ് കോഴിക്കോട് സ്വദേശിയായ ഏഴ് വയസ്സുകാരൻ...