ഒറ്റപ്പാലത്ത് 65കാരിക്ക് നേരെ അതിക്രമം; വാടകമുറി അന്വേഷിച്ചെത്തിയ യുവാവ് കടന്നുപിടിച്ച് മർദിച്ചതായി പരാതി

പാലക്കാട് ഒറ്റപ്പാലം ലക്കിടി മംഗലത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന 65കാരിക്ക് നേരെ അതിക്രമം.

പട്ടാമ്പി തിരുവേഗപ്പുറ സ്വദേശിയായ യുവാവ് വയോധികയെ കടന്നുപിടിച്ച് മർദിച്ചതായാണ് പരാതി. മർദനത്തിൽ വയോധികയുടെ പല്ല് കൊഴിഞ്ഞുപോയി.

ഇന്നലെ വൈകിട്ട് ആറരയോടെയാണ് സംഭവം. വീട്ടിൽ വാടകയ്ക്ക് മുറിയുണ്ടോ എന്ന് അന്വേഷിച്ചാണ് യുവാവ് എത്തിയത്. തുടർന്ന് വയോധികയെ ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം.

നാട്ടുകാർ ഓടിക്കൂടിയതോടെ യുവാവ് പിക്കപ്പ് വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു.

സംഭവത്തിൽ ഒറ്റപ്പാലം പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതിയെ കണ്ടെത്തുന്നതിനായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി.

spot_img

Related news

ജാതിവിവേചനങ്ങൾക്കെതിരെ പൊരുതിയ നവോത്ഥാന സൂര്യൻ; ഇന്ന് ഗുരുദേവ ജയന്തി

ഇന്ന് ശ്രീനാരായണഗുരു ജയന്തി. കേരളത്തിന്റെ സാമൂഹിക, സാംസ്‌കാരിക മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക്...

ദീപ്തി കല്യാണിക്കെതിരെ അധിക്ഷേപ വീഡിയോ; ‘ഹെലൻ ഓഫ് സ്പാർട്ട’ക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു

ഇൻഫ്ലുവൻസർ ‘ഹെലൻ ഓഫ് സ്പാർട്ട’ എന്നറിയപ്പെടുന്ന ധന്യ ഹർഷിദിനെതിരെ പൊലീസ് കേസെടുത്തു....

ജോലി ചെയ്ത സ്ഥാപനത്തിൽ നിന്ന് 44 പവൻ സ്വർണം മോഷ്ടിച്ച് മുങ്ങിയ അതിഥി തൊഴിലാളി പിടിയിൽ

കോഴിക്കോട് ജോലി ചെയ്തിരുന്ന സ്വർണാഭരണ നിർമാണശാലയിൽ നിന്ന് 44 പവൻ സ്വർണവുമായി...

ആലുവ സബ്ജയിലിൽ ഗുരുതര വീഴ്ച; 56 പേരുടെ ജയിലിൽ 117 തടവുകാർ

ആലുവ സബ്ജയിൽ നിന്ന് റിമാൻഡ് പ്രതി ചാടിപ്പോയ സംഭവത്തിൽ ജയിൽ ഉദ്യോഗസ്ഥർക്കെതിരെ...

അങ്കണവാടിയിൽ നിന്ന് ലഭിച്ച അമൃതം പൊടി പാക്കറ്റിൽ ചത്ത പല്ലിയെന്ന് പരാതി

തിരുവനന്തപുരം വെള്ളനാട് ചാങ്ങയിൽ അങ്കണവാടിയിൽ നിന്ന് ലഭിച്ച അമൃതം പൊടി പാക്കറ്റിൽ...