സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്കൻ ഒഡീഷയ്ക്ക് മുകളിലുമായി രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ സ്വാധീനമാണ് കേരളത്തിലെ മഴയ്ക്ക് പ്രധാന കാരണം.

അതേസമയം, നാളെ മുതൽ സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ. നാളെ മുതൽ ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല.

മത്സ്യബന്ധന വിലക്ക് ഇന്നും തുടരും:

കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യതയുള്ളതിനാൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. തീരദേശ മേഖലകളിൽ താമസിക്കുന്നവരും കടലിൽ പോകുന്നവരും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

അതിനിടെ, തിരുവനന്തപുരത്ത് മത്സ്യബന്ധനത്തിനിടെ കാണാതായ തൊഴിലാളികൾക്കായുള്ള തിരച്ചിൽ ഇന്നും തുടരും.

മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് കാണാതായ ഷിജിനെയും വിഴിഞ്ഞത്ത് കാണാതായ ജോണിനെയുമാണ് ഇനി കണ്ടെത്താനുള്ളത്. നീണ്ടകരയിൽ കാണാതായ ഗൗതം കൃഷ്ണയ്ക്കായും തിരച്ചിൽ തുടരുകയാണ്.

സർക്കാർ സംവിധാനങ്ങൾക്കൊപ്പം മത്സ്യത്തൊഴിലാളികളെയും ഉൾപ്പെടുത്തിയാണ് ഇന്നത്തെ തിരച്ചിൽ.

മുതലപ്പൊഴിയിൽ ഇന്നലെ സ്കൂബാ ടീം എത്തി തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. കടൽ പ്രക്ഷുബ്ധമായതിനെ തുടർന്ന് തിരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു.

കടൽ ശാന്തമാകുന്ന മുറയ്ക്ക് വരും ദിവസങ്ങളിലും തിരച്ചിൽ തുടരാനാണ് സ്കൂബാ ടീമിന്റെ തീരുമാനം.

spot_img

Related news

സ്വകാര്യ ബസ് മേഖല കടുത്ത പ്രതിസന്ധിയിൽ; സർക്കാരിന് മുന്നിൽ പുതിയ നിർദേശങ്ങളുമായി ഉടമകൾ

പ്രിയദർശിനി സർവീസിന് ശേഷമുണ്ടായ പ്രതിസന്ധിക്കിടെ സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖലയെ നിലനിർത്താൻ...

കൈപിടിച്ച് റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ചു; സഹോദരിമാർക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് സഹോദരിമാർക്ക് ദാരുണാന്ത്യം. ശാന്തമ്മ...

ചെടി നടാൻ കുഴിയെടുത്തു; കിട്ടിയത് 9 മുട്ടകൾ!

കൊച്ചി: പെരുമ്പാവൂർ വെങ്ങോല പഞ്ചായത്തിൽ വീട്ടുമുറ്റത്ത് പെരുമ്പാമ്പിന്റേതെന്ന് സംശയിക്കുന്ന ഒൻപത് മുട്ടകൾ...

കേരളത്തിലേക്ക് എംഡിഎംഎ എത്തിക്കുന്ന സംഘത്തിലെ പ്രധാനി പിടിയിൽ

കേരളത്തിലേക്ക് എംഡിഎംഎ എത്തിക്കുന്ന സംഘത്തിലെ പ്രധാനി തിരുവനന്തപുരത്ത് പിടിയിൽ. കൊല്ലം കുളത്തൂർക്കോണം...