പ്രളയ രക്ഷാപ്രവർത്തന വാഹനത്തിന് പിഴ; എംവിഡി ഉദ്യോഗസ്ഥന് സസ്പെൻഷൻ

പത്തനംതിട്ട: പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിന് ഉപയോഗിച്ച വാഹനത്തിന് പിഴ ചുമത്തിയ സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. അടൂർ എംവിഡി സ്ക്വാഡിലെ ഉദ്യോഗസ്ഥൻ ലൈജുവിനെയാണ് സസ്പെൻഡ് ചെയ്തത്. ആറന്മുള എംഎൽഎ അബിൻ വർക്കി ഗതാഗത മന്ത്രിക്ക് പരാതി നൽകിയതിന് പിന്നാലെയാണ് നടപടി.

അതേസമയം, പിഴ ചുമത്തിയത് ആറന്മുളയിലെ രക്ഷാപ്രവർത്തനത്തിനിടെ അല്ലെന്നും അടൂരിൽ നടത്തിയ പരിശോധനയ്ക്കിടെയാണെന്നുമാണ് മോട്ടോർ വാഹന വകുപ്പിന്റെ വിശദീകരണം. ജീപ്പിൽ നിയമവിരുദ്ധമായി ഘടിപ്പിച്ചിരുന്ന മുൻവശത്തെ ആഡംബര ലൈറ്റുകളുടെ പേരിലാണ് 5,200 രൂപ പിഴ ഈടാക്കിയത്.

പ്രളയബാധിതരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുന്നതിനായാണ് ഓഫ് റോഡ് വാഹനം ഉപയോഗിച്ചതെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വ്യക്തമാക്കി. മെഴുവേലി സ്വദേശിയായ വാഹന ഉടമയ്ക്കാണ് പിഴ ചുമത്തിയത്. എംഎൽഎയുടെ നിർദേശപ്രകാരം യൂത്ത് കോൺഗ്രസ് പ്രവർത്തകർ പിഴത്തുക അടയ്ക്കുകയും ചെയ്തു.

സംഭവം വിവാദമായതും ശക്തമായ പ്രതിഷേധം ഉയർന്നതും തുടർന്ന് ബന്ധപ്പെട്ട എംവിഡി ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്ത് സർക്കാർ നടപടി സ്വീകരിക്കുകയായിരുന്നു.

spot_img

Related news

മഞ്ചേരിയിൽ വീടിനുള്ളിൽ കാട്ടുപന്നി; രണ്ടര വയസുകാരി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

മലപ്പുറം: മഞ്ചേരിയിൽ വീടിനുള്ളിലേക്ക് കാട്ടുപന്നി കയറിയ സംഭവത്തിൽ രണ്ടര വയസുകാരി തലനാരിഴയ്ക്ക്...

രാഹുൽ ഗാന്ധിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധം; പിന്നാലെ ഇൻസ്റ്റാഗ്രാമിൽ ‘ആസ്ക് മി എനിതിങ്’ സെഷൻ

ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധം....

സൗദിയിലെ നജ്‌റാനില്‍ ഹൂതി ആക്രമണം; 11 പേര്‍ക്ക് പരുക്ക്, യെമനിലും ഡ്രോണ്‍-മിസൈല്‍ ആക്രമണങ്ങള്‍

സൗദി അറേബ്യയിലെ നജ്‌റാന്‍ മേഖലയില്‍ ഹൂതികളുടെ ആക്രമണത്തില്‍ 11 പേര്‍ക്ക് പരുക്കേറ്റു....

ഹിസ്റ്റെറെക്ടമി ശസ്ത്രക്രിയ: കരാർ വനിതാ ജീവനക്കാർക്കും ശമ്പളത്തോട് കൂടിയ 45 ദിവസത്തെ അവധി; ഹൈക്കോടതി

കൊച്ചി: കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന വനിതാ ജീവനക്കാർക്കും ഗർഭപാത്രം നീക്കംചെയ്യുന്ന...

കോടതിയില്‍ നിന്ന് പോക്‌സോ കേസ് പ്രതി ചാടിപ്പോയ സംഭവം: പ്രതി ഒടുവില്‍ പിടിയില്‍

തിരുവനന്തപുരം: കോടതിയില്‍ നിന്ന് ചാടിപ്പോയ പ്രതി ഒടുവില്‍ പിടിയില്‍. തിരുവനന്തപുരം നെടുമങ്ങാട്...