സൗദിയിലെ നജ്‌റാനില്‍ ഹൂതി ആക്രമണം; 11 പേര്‍ക്ക് പരുക്ക്, യെമനിലും ഡ്രോണ്‍-മിസൈല്‍ ആക്രമണങ്ങള്‍

സൗദി അറേബ്യയിലെ നജ്‌റാന്‍ മേഖലയില്‍ ഹൂതികളുടെ ആക്രമണത്തില്‍ 11 പേര്‍ക്ക് പരുക്കേറ്റു. ഏഴ് സൗദി പൗരന്മാര്‍ക്കും നാല് വിദേശികള്‍ക്കുമാണ് പരിക്കേറ്റതെന്ന് അധികൃതര്‍ അറിയിച്ചു. സൗദിക്കെതിരെ ഹൂതികളും ഇറാഖി മിലിഷ്യകളും ഇറാന്റെ പിന്തുണയോടെ ഗൂഢാലോചന നടത്തുന്നതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.

അതേസമയം, യെമനിലെ ഔദ്യോഗിക സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സൈനിക ക്യാമ്പുകളിലും ഹൂതികള്‍ വ്യാപകമായ ഡ്രോണ്‍, ബാലിസ്റ്റിക് മിസൈല്‍ ആക്രമണങ്ങള്‍ നടത്തി. മറീബ്, ഹദ്രാമൗദ്, റുവൈക്, അല്‍-അബര്‍, അല്‍ താനിയ എന്നീ മേഖലകളിലായിരുന്നു ആക്രമണം. നിരവധി പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

സംഭവത്തെ യെമന്‍ ആരോഗ്യ മന്ത്രി ഖാസിം ബഹിബാഹ് ശക്തമായി അപലപിച്ചു. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ “വഞ്ചനാപരമായ ആക്രമണം” നടത്തിയതെന്ന് അദ്ദേഹം ആരോപിച്ചു. എന്നാല്‍, മരണസംഖ്യ സംബന്ധിച്ച ഔദ്യോഗിക കണക്ക് അദ്ദേഹം പുറത്തുവിട്ടിട്ടില്ല.

ആക്രമണത്തെ അപലപിച്ച് യെമനിലെ അമേരിക്കന്‍ എംബസിയും രംഗത്തെത്തി. അതേസമയം, നിരവധി സൈനിക ക്യാമ്പുകളും സൈനികരുടെ താവളങ്ങളും ആയുധ-വെടിക്കോപ്പു ശേഖരങ്ങളും തകര്‍ത്തതായും കിഴക്കന്‍ യെമനിലെ സൈനിക വാഹനങ്ങള്‍ നശിപ്പിച്ചതായും ഹൂതികള്‍ അവകാശപ്പെട്ടു.

ആക്രമണത്തില്‍ ആളപായവും വസ്തുനാശവും ഉണ്ടായതായി യെമന്‍ എമര്‍ജന്‍സി ഫോഴ്‌സസ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, ഹൂതികളുടെ അവകാശവാദങ്ങളെക്കുറിച്ച് ഔദ്യോഗിക പ്രതികരണം ഇതുവരെ ഉണ്ടായിട്ടില്ല.

spot_img

Related news

മഞ്ചേരിയിൽ വീടിനുള്ളിൽ കാട്ടുപന്നി; രണ്ടര വയസുകാരി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

മലപ്പുറം: മഞ്ചേരിയിൽ വീടിനുള്ളിലേക്ക് കാട്ടുപന്നി കയറിയ സംഭവത്തിൽ രണ്ടര വയസുകാരി തലനാരിഴയ്ക്ക്...

പ്രളയ രക്ഷാപ്രവർത്തന വാഹനത്തിന് പിഴ; എംവിഡി ഉദ്യോഗസ്ഥന് സസ്പെൻഷൻ

പത്തനംതിട്ട: പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിന് ഉപയോഗിച്ച വാഹനത്തിന് പിഴ ചുമത്തിയ സംഭവത്തിൽ...

രാഹുൽ ഗാന്ധിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധം; പിന്നാലെ ഇൻസ്റ്റാഗ്രാമിൽ ‘ആസ്ക് മി എനിതിങ്’ സെഷൻ

ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധം....

ഹിസ്റ്റെറെക്ടമി ശസ്ത്രക്രിയ: കരാർ വനിതാ ജീവനക്കാർക്കും ശമ്പളത്തോട് കൂടിയ 45 ദിവസത്തെ അവധി; ഹൈക്കോടതി

കൊച്ചി: കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന വനിതാ ജീവനക്കാർക്കും ഗർഭപാത്രം നീക്കംചെയ്യുന്ന...

കോടതിയില്‍ നിന്ന് പോക്‌സോ കേസ് പ്രതി ചാടിപ്പോയ സംഭവം: പ്രതി ഒടുവില്‍ പിടിയില്‍

തിരുവനന്തപുരം: കോടതിയില്‍ നിന്ന് ചാടിപ്പോയ പ്രതി ഒടുവില്‍ പിടിയില്‍. തിരുവനന്തപുരം നെടുമങ്ങാട്...