മുത്തങ്ങയിൽ സ്കൂട്ടറിൽ ട്രിപ്പിൾ യാത്ര; 3.67 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് സ്വദേശികളായ മൂന്ന് യുവാക്കൾ അറസ്റ്റിൽ

മുത്തങ്ങ അതിർത്തിയിൽ വാഹന പരിശോധനയ്ക്കിടെ കേരള പൊലീസിന്റെ ജാഗ്രതയിൽ എംഡിഎംഎ കടത്ത് പിടിയിൽ. ഒരു സ്കൂട്ടറിൽ ട്രിപ്പിൾ യാത്ര ചെയ്തെത്തിയ കോഴിക്കോട് സ്വദേശികളായ മൂന്ന് യുവാക്കളെയാണ് മാരക മയക്കുമരുന്നുമായി അറസ്റ്റ് ചെയ്തത്.

കർണാടക-കേരള അതിർത്തിയായ മുത്തങ്ങയിൽ വാഹന പരിശോധനയ്ക്കിടെയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ബത്തേരി പൊലീസും ചേർന്ന് മൂന്ന് യുവാക്കളെ എംഡിഎംഎയുമായി പിടികൂടിയത്.

ഒരു സ്കൂട്ടറിൽ മൂന്ന് പേർ സഞ്ചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട പൊലീസ് വാഹനം തടഞ്ഞ് പരിശോധിക്കുന്നതിനിടെയാണ് മൊബൈൽ ഹോൾഡറിൽ സൂക്ഷിച്ചിരുന്ന ഒസിബി പേപ്പർ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുന്നത്. മയക്കുമരുന്ന് ഉപയോഗിക്കുന്നവർ സാധാരണ കൈവശം വയ്ക്കുന്ന ഈ പേപ്പർ കണ്ടതോടെ വിശദമായ ദേഹപരിശോധന നടത്തുകയായിരുന്നു.

തുടർന്നുള്ള പരിശോധനയിൽ 3.67 ഗ്രാം എംഡിഎംഎ കണ്ടെത്തി. കോഴിക്കോട് സ്വദേശികളായ മുഹമ്മദ് സിരേഷ് (23), എം. ജിതേന്ദ്രദാസ് (25), പി. അജുൽ (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഗുണ്ടൽപേട്ട ഭാഗത്തുനിന്ന് കെ.എൽ. 57 എ.ഡി. 9903 നമ്പർ സ്കൂട്ടറിലായിരുന്നു ഇവരുടെ യാത്ര. അതിർത്തിയിൽ പൊലീസ്-എക്സൈസ് പരിശോധന ശക്തമാണെന്ന് അറിഞ്ഞിട്ടും ട്രിപ്പിൾ യാത്രയായി കേരളത്തിലേക്ക് എത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. പ്രതികൾ സഞ്ചരിച്ച സ്കൂട്ടറും പൊലീസ് കസ്റ്റഡിയിലെടുത്തു.

എസ്.ഐ. ജസ്വിൻ ജോയ്, എ.എസ്.ഐമാരായ ശ്യാം ലാൽ, വിപിൻ കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ലബ്നാസ്, സിവിൽ പൊലീസ് ഓഫീസർമാരായ റോബിൻ പൗലോസ്, നിത്യ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

spot_img

Related news

പുനലൂരിൽ ട്രെയിൻ തട്ടി യുവാവിന് ഗുരുതര പരുക്ക്; ഇരുകാലുകൾക്കും കൈയ്ക്കും പരുക്ക്

കൊല്ലം: പുനലൂരിൽ ട്രെയിൻ തട്ടി യുവാവിന് ഗുരുതര പരിക്ക്. പുനലൂർ കാഞ്ഞിരവിള...

കൊല്ലത്ത് കുടിവെള്ളം ചോദിച്ചെത്തി വയോധികയുടെ ഒന്നര പവൻ സ്വർണമാല കവർന്നു; ബൈക്കിൽ എത്തിയ സംഘത്തിനായി അന്വേഷണം

കൊല്ലം: കുടിവെള്ളം ചോദിച്ചെത്തിയ യുവാവ് വയോധികയുടെ സ്വർണമാല പൊട്ടിച്ച് കടന്നുകളഞ്ഞു. പള്ളിശേരിക്കൽ...

പുനർജനി പദ്ധതി: വി.ഡി സതീശനെതിരെ തെളിവില്ലെന്ന് രമേശ് ചെന്നിത്തല; കേസ് അവസാനിപ്പിച്ചതിനെതിരെ എം.വി ഗോവിന്ദന് മറുപടി

പുനർജനി പദ്ധതിയിൽ മുഖ്യമന്ത്രി വി.ഡി. സതീശനെ കണക്ട് ചെയ്യാനുള്ള ഒരു തെളിവുമില്ലെന്ന്...

മണ്ണാർക്കാട് പനി ബാധിച്ച് ചികിത്സ തേടിയ 21-കാരി കുഴഞ്ഞുവീണു മരിച്ചു; മരണം ഹൃദയാഘാതം മൂലമെന്ന് പ്രാഥമിക നിഗമനം

പനി ബാധിച്ചതിനെ തുടർന്ന് ചികിത്സ തേടിയ യുവതി മണിക്കൂറുകൾക്കകം മരിച്ചു. മണ്ണാർക്കാട്...