കുളത്തൂപ്പുഴയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ 68-കാരന് ദാരുണാന്ത്യം; പാലോട് റോഡിലും കാട്ടുപോത്തുകളുടെ സാന്നിധ്യം

കൊല്ലം കുളത്തൂപ്പുഴയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ 68-കാരൻ മരിച്ചു. കുളത്തൂപ്പുഴ ബീമാ മൻസിലിൽ ബഷീറാണ് മരിച്ചത്. രാവിലെ ടൗണിലേക്ക് പോകുന്നതിനിടെയായിരുന്നു കാട്ടുപോത്തിന്റെ ആക്രമണം.

സംഭവത്തിന് പിന്നാലെ വനംവകുപ്പ് ഉദ്യോഗസ്ഥർ വൈകിയാണ് സ്ഥലത്തെത്തിയതെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധിച്ചു. അപകടം നടന്നിട്ട് ഏറെ സമയമായിട്ടും ഉദ്യോഗസ്ഥർ എത്താതിരുന്നത് പ്രതിഷേധത്തിന് ഇടയാക്കിയെന്ന് നാട്ടുകാർ പറഞ്ഞു.

ജില്ലയുടെ കിഴക്കൻ വനമേഖലകളിൽ വന്യജീവി ആക്രമണങ്ങൾ പതിവാകുകയാണെന്നാണ് പ്രദേശവാസികളുടെ പരാതി. കാട്ടുപോത്തുകളുടെയും കാട്ടുപന്നികളുടെയും ശല്യം രൂക്ഷമാണെന്നും, കൂട്ടമായി എത്തുന്ന കാട്ടുപോത്തുകളെ താൽക്കാലികമായി ഓടിച്ചുവിടുന്നതിനപ്പുറം ശാശ്വത പരിഹാരത്തിനായി വനംവകുപ്പ് നടപടിയെടുക്കുന്നില്ലെന്നും അവർ ആരോപിക്കുന്നു.

അതേസമയം, തിരുവനന്തപുരം പാലോട്–മൈലമൂട് റോഡിലും കൂട്ടമായി കാട്ടുപോത്തുകളെ കണ്ടു. ഇന്നലെ രാത്രി ഇതുവഴി യാത്ര ചെയ്ത വാഹനയാത്രക്കാരാണ് റോഡരികിൽ കാട്ടുപോത്തുകളുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെടുത്തിയത്. സുമതി വളവിന് സമീപത്തായിരുന്നു ഇവയെ കണ്ടത്. ഏതാനും നാളുകൾക്ക് മുൻപ് പാണ്ടിയൻപാറ മേഖലയിൽ ബൈക്ക് യാത്രക്കാർക്ക് നേരെയും കാട്ടുപോത്തിന്റെ ആക്രമണമുണ്ടായിരുന്നു.

വനമേഖലയോട് ചേർന്ന പ്രദേശങ്ങളിലൂടെ യാത്ര ചെയ്യുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതരും നാട്ടുകാരും മുന്നറിയിപ്പ് നൽകുന്നു.

spot_img

Related news

ഓണാവധി പ്രഖ്യാപിച്ചു; സ്കൂളുകൾ ഓഗസ്റ്റ് 22 മുതൽ 30 വരെ അടയ്ക്കും

സംസ്ഥാനത്തെ വിദ്യാലയങ്ങൾക്ക് ഓണാവധി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 22 മുതൽ 30 വരെയാണ്...

അമിത് ഷായുടെ പ്രസ്താവന ആവശ്യപ്പെട്ട് പാർലമെന്റിൽ പ്രതിഷേധം; ഇരു സഭകളും പ്രക്ഷുബ്ധം

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവന ആവശ്യപ്പെട്ട് പാർലമെന്റിന്റെ ഇരു...

വയനാട് പുനരധിവാസം മന്ദഗതിയിൽ; സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

വയനാട് ദുരന്തബാധിതരുടെ പുനരധിവാസ പ്രവർത്തനങ്ങൾ മന്ദഗതിയിലായെന്ന് ആരോപിച്ച് സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷ...

ശബരിമലയിൽ വ്യാജ മിൽമ നെയ്യ് വിതരണം; ദേവസ്വം ജീവനക്കാരുടെ പങ്ക് അന്വേഷിക്കാൻ നീക്കം

ശബരിമലയിൽ മിൽമയുടെ പേരിൽ നിലവാരമില്ലാത്ത നെയ്യ് എത്തിച്ച സംഭവത്തിൽ ദേവസ്വം ജീവനക്കാരുടെ...

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് മൂന്ന്...