കാസർകോട് എച്ച് വൺ എൻ വൺ ബാധിച്ച് വീട്ടമ്മ മരിച്ചു; മേഖലയിൽ ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിർദേശം

കാസർകോട് എച്ച് വൺ എൻ വൺ (H1N1) ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. അജാനൂർ സ്വദേശിനിയായ യശോദയാണ് മരിച്ചത്. പനിയും ചുമയും ബാധിച്ച് കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ഇവർക്ക് എച്ച് വൺ എൻ വൺ ലക്ഷണം കണ്ടെത്തിയതിനെ തുടർന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ കഴിഞ്ഞ മൂന്ന് ദിവസമായി ചികിത്സയിൽ കഴിയവെ മരണം സംഭവിക്കുകയായിരുന്നു.

യശോദയുമായി സമ്പർക്കത്തിൽ ഏർപ്പെട്ട മറ്റ് ഏഴ് പേർക്കും സമാനമായ ലക്ഷണങ്ങൾ കണ്ടിട്ടുണ്ട്. ഇതേത്തുടർന്ന് ഇവരുടെ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ മേഖലയിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

നേരത്തെ അജാനൂർ മേഖലയിൽ ഷിഗെല്ല ലക്ഷണങ്ങൾ കണ്ടെത്തിയതിന് പിന്നാലെയാണ് ഇപ്പോൾ എച്ച് വൺ എൻ വൺ സ്ഥിരീകരിച്ചിരിക്കുന്നത്. നിലവിൽ കാസർകോട് ജില്ലയിൽ പൊതുവെ പനി ബാധിതരുടെ എണ്ണം കൂടുതലാണെന്നതും ആശങ്ക വർധിപ്പിക്കുന്നുണ്ട്.

spot_img

Related news

പാലക്കാട് മുണ്ടൂരിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറുടെ നേരെ സൈബറാക്രമണം; വയനാട് സ്വദേശി പിടിയിൽ

പാലക്കാട്: മുണ്ടൂരിലെ വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർക്ക് എതിരായ സൈബറാക്രമണത്തിൽ പ്രതി...

ഭരണനിർവഹണത്തിൽ അഞ്ച് സുപ്രധാന പരിഷ്കാരങ്ങളുമായി സർക്കാർ; വാർത്താസമ്മേളനത്തിൽ വിവിധ വിഷയങ്ങളിൽ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണനിർവഹണം സുഗമമാക്കുന്നതിനും പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്ന സേവന നടപടികൾ ലളിതമാക്കുന്നതിനുമായി...

കൊച്ചിയിൽ പിടിച്ചെടുത്ത ഏഴരക്കോടി രൂപയുടെ ലഹരി വസ്തുക്കൾ നശിപ്പിച്ചു; ബ്രഹ്മപുരത്ത് കത്തിച്ചു കളഞ്ഞു

കൊച്ചി: കൊച്ചി സിറ്റി പൊലീസ് പിടിച്ചെടുത്ത കോടികൾ വിലമതിക്കുന്ന ലഹരി വസ്തുക്കൾ...

കൊല്ലം അഞ്ചലിൽ പെൺസുഹൃത്തിനൊപ്പം സംസാരിച്ചതിന് യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമം; പ്രതി അറസ്റ്റിൽ

കൊല്ലം: പെൺസുഹൃത്തിനൊപ്പം സംസാരിച്ചെന്നാരോപിച്ച് യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ പ്രതി പിടിയിൽ....

കേരളത്തിൽ ഇന്നും ശക്തമായ മഴ തുടരും; ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ...