വടകര എംഡിഎംഎ കേസ്; അധ്യാപകർ ലഹരി പാർട്ടികൾ നടത്തിയെന്ന് കണ്ടെത്തൽ; അക്കൗണ്ടിലെത്തിയത് ലക്ഷങ്ങൾ

കോഴിക്കോട് വടകരയിൽ എംഡിഎംഎയുമായി പിടിയിലായ മൂന്ന് അധ്യാപകർ ലഹരി പാർട്ടികൾ സംഘടിപ്പിച്ചിരുന്നതായി അന്വേഷണ സംഘത്തിന്റെ നിർണായക കണ്ടെത്തൽ. കേസിൽ അറസ്റ്റിലായ കീർത്തന, കാവ്യ എന്നിവരുടെ ബാങ്ക് അക്കൗണ്ടുകളിൽ കഴിഞ്ഞ ആറു മാസത്തിനിടയിൽ ലക്ഷക്കണക്കിന് രൂപ എത്തിയതായി പൊലീസ് കണ്ടെത്തി.

പ്രതികളുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് പണം എത്തിയതുൾപ്പെടെ പത്ത ലക്ഷത്തിലധികം രൂപയുടെ ഇടപാടുകൾ നടന്നതായാണ് പൊലീസ് വ്യക്തമാക്കുന്നത്. എന്നാൽ, ചോദ്യം ചെയ്യലിൽ ലഹരിയുടെ മൊത്തവിതരണക്കാരുടെ വിവരങ്ങൾ നൽകാൻ പ്രതികൾ തയ്യാറായിട്ടില്ല. ലഹരി വ്യാപാര ശൃംഖലയിലെ മിഡിൽ ഏജന്റുകാളായിട്ടാണ് ഇവർ പ്രവർത്തിച്ചിരുന്നത്. ‘എല്ലാം നിഷ്മയ്ക്ക് അറിയാം’ എന്നാണ് കീർത്തന പൊലീസിന് നൽകിയ മൊഴി. കേസുമായി ബന്ധപ്പെട്ട് റേഞ്ച് ഡി.ഐ.ജി. കെ. കാർത്തിക് ഇന്ന് വടകരയിൽ അന്വേഷണ സംഘത്തിന്റെ യോഗത്തിൽ പങ്കെടുക്കും.

പ്രധാന കണ്ടെത്തലുകൾ:

  • ഇൻസ്റ്റഗ്രാം വഴി ബന്ധം: ലഹരി മാഫിയയിലെ കണ്ണികളുമായി പ്രതികൾ ബന്ധപ്പെട്ടത് ഇൻസ്റ്റഗ്രാം വഴിയാണ്. മാഫിയാ സംഘത്തിൽപ്പെട്ടവരാണെന്ന് അറിഞ്ഞുതന്നെയാണ് ഇവർ ബന്ധം സ്ഥാപിച്ചത്.
  • തുടക്കം മംഗളൂരുവിൽ നിന്ന്: മംഗളൂരുവിലുള്ള ഒരു സുഹൃത്ത് വഴിയാണ് ഇവർ ആദ്യം എം.ഡി.എം.എ ഉപയോഗിക്കുന്നത്. പിന്നീട് വിൽപ്പനക്കാരെ തേടുകയും ഇൻസ്റ്റഗ്രാം വഴി വലിയ മാഫിയയുമായി ബന്ധം സ്ഥാപിക്കുകയുമായിരുന്നു. തുടക്കത്തിൽ ഇവർക്ക് എം.ഡി.എം.എ ലഭിക്കുകയും, പിന്നീട് വിൽപ്പനയുടെ കണ്ണികളായി മാറുകയും ചെയ്തു.
  • അധ്യാപികമാരുടെ പരിഗണന ദുരുപയോഗം ചെയ്തു: പ്രതികളിൽ രണ്ടുപേരും അധ്യാപികമാരായതിനാൽ മയക്കുമരുന്ന് മാഫിയ ഈ പദവി പരമാവധി ഉപയോഗപ്പെടുത്തുകയായിരുന്നു.

സംഘത്തിൽ ഉൾപ്പെട്ട ഒരാൾ കൂടി ഒളിവിലുണ്ടെന്ന സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇയാളെക്കുറിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.

spot_img

Related news

പാലക്കാട് മുണ്ടൂരിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറുടെ നേരെ സൈബറാക്രമണം; വയനാട് സ്വദേശി പിടിയിൽ

പാലക്കാട്: മുണ്ടൂരിലെ വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർക്ക് എതിരായ സൈബറാക്രമണത്തിൽ പ്രതി...

ഭരണനിർവഹണത്തിൽ അഞ്ച് സുപ്രധാന പരിഷ്കാരങ്ങളുമായി സർക്കാർ; വാർത്താസമ്മേളനത്തിൽ വിവിധ വിഷയങ്ങളിൽ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണനിർവഹണം സുഗമമാക്കുന്നതിനും പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്ന സേവന നടപടികൾ ലളിതമാക്കുന്നതിനുമായി...

കൊച്ചിയിൽ പിടിച്ചെടുത്ത ഏഴരക്കോടി രൂപയുടെ ലഹരി വസ്തുക്കൾ നശിപ്പിച്ചു; ബ്രഹ്മപുരത്ത് കത്തിച്ചു കളഞ്ഞു

കൊച്ചി: കൊച്ചി സിറ്റി പൊലീസ് പിടിച്ചെടുത്ത കോടികൾ വിലമതിക്കുന്ന ലഹരി വസ്തുക്കൾ...

കൊല്ലം അഞ്ചലിൽ പെൺസുഹൃത്തിനൊപ്പം സംസാരിച്ചതിന് യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമം; പ്രതി അറസ്റ്റിൽ

കൊല്ലം: പെൺസുഹൃത്തിനൊപ്പം സംസാരിച്ചെന്നാരോപിച്ച് യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ പ്രതി പിടിയിൽ....

കേരളത്തിൽ ഇന്നും ശക്തമായ മഴ തുടരും; ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ...