കോട്ടയത്ത് നവജാതശിശുക്കളെ കടത്തുന്ന സംഘമെന്ന പരാതി; അന്വേഷണം ആരംഭിച്ച് പൊലീസ്

കോട്ടയം: കോട്ടയത്ത് നവജാതശിശുക്കളെ കടത്തുന്ന സംഘം പ്രവർത്തിക്കുന്നെന്ന പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഈരാറ്റുപേട്ട–തീക്കോയി മേഖല കേന്ദ്രീകരിച്ചാണ് സംഘത്തിന്റെ പ്രവർത്തനമെന്നാണ് പ്രാഥമിക വിവരം.

ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഗർഭിണികളെ എത്തിച്ച് പ്രസവത്തിന് ശേഷം നവജാതശിശുക്കളെ അനധികൃതമായി കൈമാറുന്നതായാണ് പരാതിയിൽ ആരോപിക്കുന്നത്. സംഘത്തിൽ നിന്ന് രക്ഷപ്പെട്ട അസം സ്വദേശിനിയായ 22 വയസ്സുകാരിയുടെ പരാതിയെത്തുടർന്നാണ് ഈരാറ്റുപേട്ട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് യുവതിയെ ഈരാറ്റുപേട്ടയിൽ നിന്ന് തീക്കോയിയിലേക്ക് എത്തിച്ചതായി സംശയിക്കുന്ന രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്ത് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്.

പരാതിയിലെ ആരോപണങ്ങളുടെ സത്യാവസ്ഥ ഉൾപ്പെടെ പരിശോധിച്ചുവരികയാണെന്നും, നവജാതശിശു കടത്ത് ശൃംഖലയുണ്ടോയെന്ന് കണ്ടെത്താൻ അന്വേഷണം വിപുലീകരിച്ചതായും പൊലീസ് അറിയിച്ചു.

spot_img

Related news

കോട്ടയത്ത് വയോധികൻ കൊല്ലപ്പെട്ട സംഭവം കൊലപാതകമെന്ന് പൊലീസ്; അച്ഛനെ ചവിട്ടിക്കൊന്ന മകൻ അറസ്റ്റിൽ

കോട്ടയം: കോട്ടയം കടുത്തുരുത്തിയിൽ വയോധികനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന്...

പുറത്ത് നിന്ന് വൈദ്യുതി ലഭിച്ചില്ലെങ്കിൽ ഇന്ന് വൈകീട്ട് നിയന്ത്രണത്തിന് സാധ്യത; മുന്നറിയിപ്പുമായി കെഎസ്ഇബി

തിരുവനന്തപുരം: പുറത്ത് നിന്ന് ആവശ്യത്തിന് വൈദ്യുതി ലഭിച്ചില്ലെങ്കിൽ ഇന്ന് വൈകീട്ട് വൈദ്യുതി...

കണ്ണൂരിൽ ക്രൂരമായ റാഗിങ്; പ്ലസ് വൺ വിദ്യാർത്ഥിയുടെ തല കല്ലുകൊണ്ട് അടിച്ചുപൊട്ടിച്ചു; 6 പേർക്ക് സസ്പെൻഷൻ

കണ്ണൂർ: കണ്ണൂരിൽ റാ​ഗിങ്ങിന്റെ പേരിൽ 16കാരന്റെ തല അടിച്ചുപൊട്ടിച്ചതായി പരാതി. കണ്ണൂർ...

വിവാദങ്ങളിൽ വിശദീകരണവുമായി പേളി മാണി; ആരുടെയും പോരാട്ടത്തെ ചെറുതാക്കി കണ്ടിട്ടില്ലെന്ന് താരം

കൊച്ചി: വിദ്യാർഥികളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക മാത്രമാണ് പങ്കുവെച്ചതെന്നും, ആരുടെയും പോരാട്ടത്തെ ചെറുതാക്കി...

പന്തയം വെച്ച് കുളത്തിൽ നീന്താനിറങ്ങി; ചക്കുവള്ളിയിൽ സുഹൃത്തുക്കളുടെ മുന്നിൽവെച്ച് യുവാവ് മുങ്ങിമരിച്ചു

കൊല്ലം: സുഹൃത്തുക്കളുമായി പന്തയം വെച്ച് കുളത്തിൽ നീന്താനിറങ്ങിയ ആൾ മുങ്ങിമരിച്ചു. ചക്കുവള്ളി...