കോഴിക്കോട് മുണ്ടുപാലത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹമരണത്തിൽ അന്വേഷണം

കോഴിക്കോട്: കോഴിക്കോട് മുണ്ടുപാലത്ത് യുവാവിനെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇരിങ്ങല്ലൂർ സ്വദേശി ഷെരീഫ് അഹമ്മദാണ് മരിച്ചത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന സംശയത്തെ തുടർന്ന് പന്തീരങ്കാവ് പൊലീസ് അന്വേഷണം ആരംഭിച്ചു.

ഷെരീഫ് അഹമ്മദിന്റെ സുഹൃത്താണ് മരണവിവരം പൊലീസിനെ അറിയിച്ചത്. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം കണ്ടെത്തുകയും ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു. മൃതദേഹത്തിൽ രക്തക്കറകൾ കണ്ടെത്തിയിട്ടുണ്ടെന്നും മരണകാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് ശേഷമേ സ്ഥിരീകരിക്കാനാകൂ എന്നും പൊലീസ് അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് സമീപവാസികളിൽ നിന്ന് പൊലീസ് മൊഴിയെടുത്തു. കഴിഞ്ഞ രാത്രി നായകൾ കൂട്ടമായി കുരച്ചിരുന്നുവെന്നും ശക്തമായ മഴയായിരുന്നതിനാൽ അതിൽ പ്രത്യേക ശ്രദ്ധ നൽകിയില്ലെന്നുമാണ് അയൽവാസികളുടെ മൊഴി.

സംഭവത്തിന്റെ എല്ലാ സാധ്യതകളും പരിശോധിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. മരണകാരണം സംബന്ധിച്ച് പൊലീസ് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല. അതേസമയം, ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട സംഭവമാകാമെന്ന സംശയം ചില നാട്ടുകാർ ഉന്നയിക്കുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിലും പൊലീസ് അന്വേഷണം തുടരുകയാണ്.

ഏകദേശം എട്ട് മാസം മുമ്പാണ് വീട് വാടകയ്ക്ക് നൽകിയതെന്നാണ് വിവരം. ഇവിടെ സ്ഥിരതാമസക്കാർ ഉണ്ടായിരുന്നില്ലെന്നും ഇടയ്ക്കിടെ ആളുകൾ എത്തിപ്പോകാറായിരുന്നുവെന്നും പ്രദേശവാസികൾ പറയുന്നു.

spot_img

Related news

കോട്ടയത്ത് വയോധികൻ കൊല്ലപ്പെട്ട സംഭവം കൊലപാതകമെന്ന് പൊലീസ്; അച്ഛനെ ചവിട്ടിക്കൊന്ന മകൻ അറസ്റ്റിൽ

കോട്ടയം: കോട്ടയം കടുത്തുരുത്തിയിൽ വയോധികനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന്...

പുറത്ത് നിന്ന് വൈദ്യുതി ലഭിച്ചില്ലെങ്കിൽ ഇന്ന് വൈകീട്ട് നിയന്ത്രണത്തിന് സാധ്യത; മുന്നറിയിപ്പുമായി കെഎസ്ഇബി

തിരുവനന്തപുരം: പുറത്ത് നിന്ന് ആവശ്യത്തിന് വൈദ്യുതി ലഭിച്ചില്ലെങ്കിൽ ഇന്ന് വൈകീട്ട് വൈദ്യുതി...

കണ്ണൂരിൽ ക്രൂരമായ റാഗിങ്; പ്ലസ് വൺ വിദ്യാർത്ഥിയുടെ തല കല്ലുകൊണ്ട് അടിച്ചുപൊട്ടിച്ചു; 6 പേർക്ക് സസ്പെൻഷൻ

കണ്ണൂർ: കണ്ണൂരിൽ റാ​ഗിങ്ങിന്റെ പേരിൽ 16കാരന്റെ തല അടിച്ചുപൊട്ടിച്ചതായി പരാതി. കണ്ണൂർ...

വിവാദങ്ങളിൽ വിശദീകരണവുമായി പേളി മാണി; ആരുടെയും പോരാട്ടത്തെ ചെറുതാക്കി കണ്ടിട്ടില്ലെന്ന് താരം

കൊച്ചി: വിദ്യാർഥികളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക മാത്രമാണ് പങ്കുവെച്ചതെന്നും, ആരുടെയും പോരാട്ടത്തെ ചെറുതാക്കി...

പന്തയം വെച്ച് കുളത്തിൽ നീന്താനിറങ്ങി; ചക്കുവള്ളിയിൽ സുഹൃത്തുക്കളുടെ മുന്നിൽവെച്ച് യുവാവ് മുങ്ങിമരിച്ചു

കൊല്ലം: സുഹൃത്തുക്കളുമായി പന്തയം വെച്ച് കുളത്തിൽ നീന്താനിറങ്ങിയ ആൾ മുങ്ങിമരിച്ചു. ചക്കുവള്ളി...